കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഭരണത്തിനെതിരെ അവിശ്വാസപ്രമേയം, പാലക്കാട് നഗരസഭയിൽ ചർച്ച വീണ്ടും സജീവം

Google Oneindia Malayalam News

പാലക്കാട്: മുസ്‌ലിം ലീഗിന്റെ പരസ്യ പ്രഖ്യാപനത്തോടെ പാലക്കാട് നഗരസഭയിൽ അവിശ്വാസപ്രമേയ ചർച്ച വീണ്ടും സജീവമാകുന്നു. നഗരസഭയിലെ ബിജെപി ഭരണം അവസാനിപ്പിക്കാൻ ആരു മുൻകൈ എടുത്താലും അവരെ പിന്തുണയ്ക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ ഒപ്പം യുഡിഎഫിലെ അഭിപ്രായ ഐക്യമില്ലായ്മയും ചർച്ചയായിട്ടുണ്ട്.

രണ്ടു മാസം മുൻപ് നഗരസഭയ്ക്കു മുന്നിൽ നടന്ന യുഡിഎഫ് ധർണയിലും ലീഗ് ഇതേ നിലപാട് പ്രഖ്യാപിച്ചിരുന്നെങ്കിലും കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. മുന്നണിക്കുള്ളിലെ ചർച്ചകളിലും ലീഗ് നിലപാട് ആവർത്തിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം മൗനം തുടർന്നു. ഇതിൽ ലീഗ് നേതൃത്വം അതൃപ്തിയിലാണ്. ബിജെപി ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

Palakkad

ഈയിടെ നടന്ന യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്റ് മണ്ഡലം സമ്മേളനത്തിലും കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ മൗനം ചർച്ചയായിരുന്നു. നഗരസഭയിൽ ബിജെപി ഭരണത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിന്റെതെന്നും പല കോണുകളി‍ൽ നിന്നു വിമർശനം ഉയരുന്നുണ്ട്. ഇതേത്തുടർന്നാണ് മുസ്‌ലിം ലീഗ് പരസ്യമായി തന്നെ ഇക്കാര്യത്തിൽ സ്വന്തം നിലപാട് പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് ജില്ലാ കോൺഗ്രസ് നേതൃത്വവും നിലപാട് പ്രഖ്യാപിക്കാൻ നിർബന്ധിതരായിട്ടുണ്ട്. പ്രതിസന്ധി ചർച്ച ചെയ്യാൻ നേതൃത്വം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. 52 അംഗ നഗരസഭയിൽ ബിജെപിക്ക് 24 അംഗങ്ങളാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിന് 27 അംഗങ്ങൾ വേണം.

English summary
No confidence motion against BJP rule in Palakkad municipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X