കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമരാമത്ത് വകുപ്പുമായി തർക്കമില്ലെന്ന് എക്സൈസ് വകുപ്പ്!! എല്ലാം കോടതി വിധിക്ക് അനുസരിച്ച്!!

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള പാതയുടെ ദേശീയപാത പദവി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി മദ്യശാല നടത്തിപ്പുകാർ കോടതിയെ സമീപിച്ചിരുന്നു

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ഒരു തർക്കവുമില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നത് സംബന്ധിച്ച് നടപടി സ്വീകരിച്ചത് കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. നടപടികളിൽ വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം.

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള പാതയുടെ ദേശീയപാതാ പദവി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി മദ്യശാല നടത്തിപ്പുകാർ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് മദ്യശാല തുറക്കാൻ കോടതിയിൽ നിന്ന് അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മന്ത്രിയുടെ പ്രതികരണം.

tp ramakrishnan

നേരത്തെ, ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാരകന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്തതയില്ലെന്ന് പറഞ്ഞ അദ്ദേഹം വിധി കോടതി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
no conflict between excise department and public works department says minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X