മത്സ്യം ഭക്ഷിക്കുന്നവർ‌ സൂക്ഷിച്ചോളൂ; കേരളത്തിലെത്തുന്ന മത്സ്യങ്ങളുടെ അവസ്ഥ കേട്ടാൽ ഞെട്ടും!!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തരപുരം: സംസ്ഥാനത്ത് മത്സ്യ ക്ഷാമത്തിന്റെ മറവിൽ എത്തുന്നത് മറ്റ് രാജ്യങ്ങൾ തിരസ്ക്കരിക്കുന്ന മത്സ്യങ്ങളെന്ന് റിപ്പോർട്ട്. ഇവ ഭക്ഷിക്കുന്നവർക്ക് വ്യാപകമായി അസ്വസ്ഥത അനുഭവപ്പെടുന്നുനെനന്നും റിപ്പോർട്ടുണ്ട്. ഇതോടെ വരവ് മത്സ്യത്തിന് സർക്കാർ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

അതേസമയം വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് ട്രോളിങ് നിരോധനവും നിലവിൽവന്നു. സംസ്ഥാനത്ത് രൂക്ഷമായ മത്സ്യക്ഷാമത്തിന് ഇടയിലും വിഴിഞ്ഞത്ത് കൊഞ്ചു ചാകര എത്തിയത് മത്സ്യ തൊഴിലാളികൾക്ക് പ്രതീക്ഷയേകുന്നുണ്ട്. എന്നാൽ മഴക്കാലത്ത് കടൽ പ്രക്ഷുബ്ധമായത് തിരിച്ചടിയാണ്. 12 നോട്ടിക്കൽ മൈലിനു പുറത്ത് കേന്ദ്രസർക്കാരിന്റെ നിരോധനമുണ്ട്.

Fish

മുൻവർഷങ്ങളിൽ ട്രോളിങ് നിരോധന കാലത്തും മത്സ്യബന്ധനം വ്യാപകമായതിനാൽ ഇത്തവണ നിരോധനം കർശനമാക്കാനാണ് സർക്കാർ നിർദേശം. മത്യബന്ധനം നടത്തുന്നത് നിയന്ത്രിക്കാൻ കോസ്റ്റുഗാർഡും മറൈൻ എൻഫോഴ്സ്മെന്റും നടപടി സ്വീകരിക്കണമെന്ന് ജെ മേഴ്സിക്കുട്ടിയമ്മ കർശന നിർദേശം നൽകിയിരുന്നു. കടലിലെ രക്ഷാ പ്രവർത്തനത്തിനായി ഇത്തവണ 17 ബോട്ടുകൾ വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

English summary
No good quality for fish import to Kerala
Please Wait while comments are loading...