Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി കല്യാണം ഒരു കല്യാണമല്ലെന്ന് കോടതി

കൊച്ചി:''ഞങ്ങടെ പാര്‍ട്ടി ആഫീസില്‍ വച്ച് വളരെ ലളിതമായൊരു ചടങ്ങ്. ഞാനൊരു രക്തഹാരം അങ്ങോട്ടണിയിക്കും, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കും. അതിന് ശേഷം അരമണിക്കൂര്‍ നേരം ഞങ്ങടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി സൂക്തങ്ങള്‍ ഉറക്കെ ചൊല്ലും. പിന്നൊരു ഗ്ലാസ് നാരങ്ങ വെള്ളം''

ഇതുപോലെ ഒരു വിവാഹമാണ് വിപ്ലവം സ്വപ്‌നം കാണുന്ന യുവാക്കള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒന്നോര്‍ത്തോളൂ... ഇന്ത്യന്‍ നിയമ വ്യവസ്ഥ പ്രകാരം ഇതൊരു വിവാഹമേ അല്ല. ഇവിടെ വിവാഹത്തെ വിവാഹം ആയി അംഗീകരിക്കണമെങ്കില്‍ ഒന്നുകില്‍ പള്ളിയിലോ അമ്പലത്തിലോ പോയി കെട്ടണം, അല്ലെങ്കില്‍ സ്പഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കണം.

High Court

പാര്‍ട്ടി ഓഫീസുകളില്‍ നടത്തപ്പെടുന്ന വിവാഹങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ് കോടതി പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഉത്തരവ് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. തനിക്കിഷ്ടപ്പെട്ട ആള്‍ക്കൊപ്പം ഒളിച്ചോടിപ്പോയ പെണ്‍കുട്ടി പിന്നീട് നെടുമുടിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ചാണ് വിവാഹിതയായത്. തുടര്‍ന്ന് പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഇക്കാര്യം പെണ്‍കുട്ടി തന്നെയാണ് ആണ് കോടതിയില്‍ ബോധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് കോടതി വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്തത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉറപ്പ് നല്‍കിയതോടെ പിതാവിന്റെ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്കും അനില്‍ കെ നരേന്ദ്രനും അടങ്ങുന്ന ബഞ്ചായിരുന്നു ഹര്‍ജി പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+