കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താന്‍ ഇനി ഗസറ്റഡ് ഓഫീസര്‍ വേണ്ട

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഏതെങ്കിലും പരീക്ഷക്ക് അപേക്ഷിക്കാനോ, ജോലിക്ക് അപേക്ഷിക്കാനോ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഓടി നടക്കാത്തവര്‍ ഉണ്ടാകില്ല. പലപ്പോഴും ഗസറ്റഡ് ഓഫീസര്‍മാരുടെ മുറിക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്ത് നില്‍ക്കേണ്ട ഗതികേടും ചിലര്‍ക്ക് ഉണ്ടായിട്ടുണ്ടാകും.

എന്നാല്‍ ഇനി അത്തരം കാത്ത് നില്‍പ്പുകളോ അലച്ചിലുകളോ ഒന്നും വേണ്ട. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി. അവസാന ഘട്ടത്തില്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് മാത്രം.

Certificate

ജൂലായ് 21 ന് തന്നെ ഈ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട് (ഉത്തരവ് ഇവിടെ വായിക്കാം). പ്രത്യേക അറ്റസ്റ്റേഷന്‍ നിര്‍ദേശിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ഇത് ബാധകമാകമല്ല .

കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത് . സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് അന്തിമ പരിശോധനയില്‍ തെളിഞ്ഞാല്‍ ഉദ്യോഗാര്‍ത്ഥിയെ ഡീബാര്‍ ചെയ്യുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട് .

എന്തായാലും പൊതു ജനങ്ങളെ സംബന്ധിച്ച് ഏറെ ഗുണകരമാണ് ഈ തീരുമാനം . സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് പണം വാങ്ങിക്കുന്ന വിരുതന്‍മാരും നമ്മുടെ നാട്ടില്‍ ഇഷ്ടംപോലെ ഉണ്ടായിരുന്നു .

English summary
No need to attest certificates by Gazetted Officers. The applicant can self attest certificates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X