സമുദായ നേതാക്കളുടെ യോഗം വിളിക്കേണ്ടതില്ല; പ്രതിപക്ഷത്തിനും കാനം രാജേന്ദ്രൻ്റെ വിമർശനം
കണ്ണൂർ: പാലാ ബിഷപ്പിൻ്റെ നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ മത-സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരെങ്കിലും പറയുന്നതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കഴിയില്ല. ഓരോ ദിവസം കഴിയുമ്പോഴും പ്രതിപക്ഷം വിഷയം ചർച്ച ചെയ്തു വഷളാക്കാനാണ് ശ്രമിക്കുന്നതെന്നും കാനം കണ്ണൂരിൽ പറഞ്ഞു.

പാലാ ബിഷപ്പിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ മത-സമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യം നിലവിലില്ല. പ്രണയവും വിവാഹവും മനുഷ്യനുള്ള കാലം മുതൽ തന്നെ ഉണ്ടായിട്ടുണ്ട്. അതിന് മതത്തിൻ്റെ പരിവേഷം നൽകേണ്ടതില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നൊക്കെ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ല. ഓരോ ദിവസം കഴിയുമ്പോഴും പ്രതിപക്ഷം വിഷയം ചർച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം ആരോപിച്ചു.

ഒരിടവേളക്കുശേഷം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വീണ്ടും വിവാദങ്ങളിലൂടെ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ പരാമർശങ്ങൾ ആളിക്കത്തുകയാണ്. പ്രതിപക്ഷം ആവർത്തിച്ച് മത സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ബിജെപിയും കോൺഗ്രസും സിപിഎമ്മിൻ്റെ നിലപാടുകളെ ഇതോടൊപ്പം നിരന്തരം വിമർശിക്കുന്നുണ്ട്.

വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാക്കൾ മതമേലധ്യക്ഷന്മാരെ കണ്ട് അനുരഞ്ജന ചർച്ചകൾ നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി കോൺഗ്രസും ബിജെപിയും സർവ്വകക്ഷിയോഗം വിളിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർക്കാർ ഇനിയും അടങ്ങിയിട്ടില്ല. സർക്കാർ പ്രതിനിധിയായി മന്ത്രി വി എൻ വാസവൻ പാലാ ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ജോസഫ് മാർ കല്ലറങ്ങാട്ടിനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാൽ, മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ കർദിനാൾ മാർ ക്ലിമ്മീസ് കത്തോലിക്കാ ബാവയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മത സാമുദായിക നേതാക്കളുടെ യോഗം നടന്നിരുന്നു. ക്ലീമിസ് ബാവ സമാധാനയോഗം വിളിക്കാൻ മുൻകൈയെടുത്തതിനെ മത സാമുദായിക നേതാക്കൾ അഭിനന്ദിച്ചിരുന്നു. അതേസമയം സമവായം മുൻനിർത്തി സർക്കാർ സാമുദായിക നേതാക്കളുടെ യോഗം വിളിക്കാത്തതിനെയാണ് പ്രതിപക്ഷം ഓരോ ഘട്ടത്തിലും രൂക്ഷമായി വിമർശിക്കുന്നത്.

മുഖ്യമന്ത്രി സമവായ ചർച്ചക്ക് മുൻകയ്യെടുക്കാത്തതിനെ ഇന്നും കെപിസിസി അധ്യക്ഷൻ അതിരൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ കഴിഞ്ഞ ദിവസം കെ സുധാകരനും എ വിജയരാഘവനും നേർക്കുനേർ ഏറ്റുമുട്ടിയിരുന്നു. മതസൗഹാർദ്ദം നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കലാ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർക്ക് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയക്കുകയും ചെയ്തിരുന്നു.

എന്നാൽ, സുധാകരൻ - വിജയരാഘവൻ പോരാണ് ഇന്നലെ കത്തി നിന്നത്. വർഗീയവിഷം ചീറ്റുന്ന വർഗീയവാദിയെന്നായിരുന്നു കെ സുധാകരൻ സിപിഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറിയെ ഇന്നലെ വിശേഷിപ്പിച്ചത്. രൂക്ഷമായ ഭാഷയിൽ വിജയരാഘവനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു സുധാകരൻ്റെ പ്രസംഗത്തിലെ ഓരോ വാക്കുകളും.
ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്നത് ശരിയാണോയെന്നും, അതാണ് വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സിപിഎം ചെയ്യുന്നതെന്നും സുധാകരന്‍ പരിഹസിച്ചു. കണ്ണൂരിൽ നടന്ന കോൺഗ്രസ് പരിപാടിക്കിടെയായിരുന്നു സുധാകരൻ്റെ കടന്നാക്രമണം.

ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിവ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അന്വേഷണം ആവശ്യപ്പെടും. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയെത്തി പ്രസ്താവനയിറക്കി കഴിഞ്ഞാൽ പ്രശ്നങ്ങൾ അവസാനിക്കില്ല. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ക്കുന്ന മതസൗഹാര്‍ദ്ദ യോഗത്തില്‍ പങ്കെടുക്കുമെന്ന് എല്ലാ മതമേലധ്യക്ഷന്മാരും അറിയിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ സർവകക്ഷിയോഗത്തിന് മുൻകൈയ്യെടുക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തിയിരുന്നു.
വര്‍ഗീയത വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമമെന്നായിരുന്നു ഇതിനോടുള്ള വിജയരാഘവന്റെ വിമര്‍ശനം. ഇതിന്‍റെ പിൻപാട്ടുകാരനായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തിക്കുന്നതായും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇഷയെ ചേർത്തുനിർത്തി അനൂപ് കൃഷ്ണ, താരങ്ങളുടെ പുതിയ റൊമാന്റിക് ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications