കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തിനെതിരെ ഹര്‍ജി നല്‍കാന്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല; ആരിഫ് ഖാനെ തള്ളി സദാശിവം

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച നടപടിയില്‍ സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് ഖാനും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളിയിരുന്നു. ഭരണഘടനാധികാരം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കാനുള്ള അധികാരമല്ലെന്നും സര്‍ക്കാരിന്‍റെ ഒരു ന്യായീകരണവും സ്വീകാര്യമല്ലെന്നുമായിരുന്നു ആരിഫ് ഖാന്‍ പ്രതികരിച്ചത്.

അതേസമയം ഗവര്‍ണര്‍ ആരിഫ് ഖാനെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ദി ഹിന്ദുവിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

 ഭരണഘടന വിരുദ്ധം

ഭരണഘടന വിരുദ്ധം

പൗരത്വ നിയമ ഭേദഗതി വിവേചനപരവും ഭരണഘടന വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം സുപ്രീം കോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കിയത്. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമായിരുന്നു നടപടി. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാരിന്‍റെ ഹര്‍ജി.

 പ്രമേയത്തിനെതിരേയും

പ്രമേയത്തിനെതിരേയും

എന്നാല്‍ ഇതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തുകയായിരുന്നു.
തന്നെ അറിയിക്കാതെ സ്യൂട്ട് ഹര്‍ജി ഫയല്‍ ചെയ്ത സര്‍ക്കാറിന്‍റെ നടപടി ഭരണഘടനവിരുദ്ധമാണെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് ഖാന്‍. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിനെതിരേയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

 മനപ്പൂര്‍വ്വമല്ലെന്ന്

മനപ്പൂര്‍വ്വമല്ലെന്ന്

അതേസമയം കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച സര്‍ക്കാരിന്‍റെ വിശദീകരണം ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണര്‍ ആരിഫ് ഖാനെ അറിയിച്ചുരുന്നു. ഗവര്‍ണറെ അറിയിക്കാതിരുന്നത് മനപ്പൂര്‍വ്വമല്ലെന്നും ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

 സ്വീകാര്യമല്ലെന്ന്

സ്വീകാര്യമല്ലെന്ന്

മാത്രമല്ല മുന്‍പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നയങ്ങളെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നുവെന്നും അപ്പോഴൊന്നും ഗവര്‍ണറുടെ അനുമതി തേടിയിരുന്നില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിശദീകരണം തള്ളിയിരിക്കുകയായണ് ഗവര്‍ണര്‍. സര്‍ക്കാരിന്‍റെ ഒരു ന്യായീകരണവും സ്വീകരിക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

 ആവശ്യമില്ല

ആവശ്യമില്ല

എന്നാല്‍ ഗവര്‍ണറെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഗവര്‍ണര്‍ പി സദാശിവം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മര്യാദയുടെ പേരില്‍ വേണമെങ്കില്‍ സര്‍ക്കാരിന് ഗവര്‍ണറെ അറിയിക്കാം. എന്നാല്‍ സ്യൂട്ട് ഹര്‍ജി നല്‍കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ലെന്ന് സദാശിവം പറഞ്ഞു.

 നിയമ വിദഗ്ദരും

നിയമ വിദഗ്ദരും

ഭരണഘടനാ തലവന്‍ എന്ന നിലയില്‍ മര്യാദയുടെ പേരില്‍ സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാം. ചില സുപ്രധാന നിയമനിർമ്മാണത്തിന്റെ കാര്യത്തിലും വേണമെങ്കില്‍ ഗവര്‍ണറെ അറിയിക്കാം, ജസ്റ്റിസ് സദാശിവം പറഞ്ഞു. എന്നാല്‍ ഗവര്‍ണറെ അറിയിക്കണമെന്ന ഭരഘടനാപരമായ ബാധ്യത ഇല്ലെന്നാണ് നിയമവിദഗ്ദറും ചൂണ്ടിക്കാട്ടുന്നത്.

 മുന്‍ അറ്റോണി ജനറല്‍

മുന്‍ അറ്റോണി ജനറല്‍

ഗവര്‍ണര്‍ എന്നത് കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടതിന്‍റെ ആവശ്യമെന്താണ്. അത്തരം നിയമപരമായ ബാധ്യതകള്‍ ഇല്ലെന്ന് മുന്‍ അറ്റോണി ജനറല്‍ കെ പരാശരനും പ്രതികരിച്ചു.

 ബദല്‍ അധികാര കേന്ദ്രമല്ല

ബദല്‍ അധികാര കേന്ദ്രമല്ല

ഗവര്‍ണര്‍ എന്നത് ബദല്‍ അധികാര കേന്ദ്രമല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കെവി വിശ്വനാഥനും പ്രതികരിച്ചു. ഷംഷീര്‍ സിംഗ് കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിശ്വനാഥിന്‍റെ പ്രതികരണം. കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജി സുപ്രീം കോടതി തള്ളുകളയോ കൊള്ളുകയോ ചെയ്യാം. എന്നാല്‍ ഗവര്‍ണറെ അനുമതി തേടിയില്ലെന്ന കാരണത്താല്‍ ഹര്‍ജി തള്ളപ്പെടില്ലെന്ന് വിശ്വനാഥ് പറഞ്ഞു.

ആവശ്യമില്ല

ആവശ്യമില്ല

സംസ്ഥാന സര്‍ക്കാര്‍ ഓരോ വര്‍ഷവും ഫയല്‍ ചെയ്യുന്ന നൂറ് കണക്കിന് കേസുകള്‍ക്ക് ഗവര്‍ണറെ സമീപിക്കേണ്ട കാര്യമില്ലെന്ന് മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ ശങ്കരനാരായണനും പ്രതികരിച്ചു.

English summary
No need to tell governor before suing centre says P Sadasivam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X