Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തില്‍ ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; കോടതി വിധി നടപ്പാക്കും, സ്ത്രീകളെ തടയുന്നു

Recommended Video

cmsvideo
    സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി | OneIndia malayalam

    തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അതില്‍ മാറ്റമില്ല. നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമ നിര്‍മാണം നടത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

    ദേവസ്വം ബോര്‍ഡ് വിളിച്ച സമവായ യോഗം നടക്കാനിരിക്കെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ സമവായ ചര്‍ച്ച പൊളിയുമെന്ന ആശങ്കയുമുണര്‍ന്നു. വിവരങ്ങള്‍ ഇങ്ങനെ....

    വിശ്വാസികളുടെ വാഹനം

    വിശ്വാസികളുടെ വാഹനം

    ശബരിമലയില്‍ നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസികളുടെ വാഹനം തടയരുത്. വിശ്വാസികള്‍ക്ക് ശബരിമലയിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ചിലര്‍ പരിശോധിക്കുന്നത് വാര്‍ത്തയായിരുന്നു.

    കര്‍ശന നടപടിയെടുക്കും

    കര്‍ശന നടപടിയെടുക്കും

    വാഹനങ്ങള്‍ തടഞ്ഞ് പരിശോധിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കെയാണ് സ്ത്രീ പ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. ആചാര സംരക്ഷണ സമിതി എന്ന പേരിലാണ് ഇവര്‍ നിലയ്ക്കലില്‍ തമ്പടിച്ചിരിക്കുന്നത്.

    സ്ത്രീകള്‍ പരിശോധിക്കുന്നു

    സ്ത്രീകള്‍ പരിശോധിക്കുന്നു

    അതുവഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങള്‍ ഇവര്‍ പരിശോധിക്കുകയാണ്. സ്ത്രീകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനങ്ങള്‍ പോകാന്‍ അനുവദിക്കുന്നത്. വനിതകള്‍ തന്നെയാണ് വാഹനം തടയുന്നത്. ആചാരസംരക്ഷണ സമിതി കഴിഞ്ഞ പത്ത് ദിവസമായി ഇവിടെ സമരത്തിലാണ്. യുവതികളെ കടത്തിവിടില്ലെന്നാണ് ഇവരുടെ നിലപാട്.

    പോലീസും സജ്ജമാകുന്നു

    പോലീസും സജ്ജമാകുന്നു

    നട തുറക്കാനിരിക്കെ ഒട്ടേറെ സംഘടനകള്‍ നിലയ്ക്കലിലും എരുമേലിയിയിലും രക്ഷാകവചം എന്ന പേരില്‍ പ്രതിരോധം ഒരുക്കുകയാണ്. മറുവശത്ത് പോലീസും ശക്തമായ ഒരുക്കം നടത്തുന്നുണ്ട്. വനിതാ പോലീസിനെയും സജ്ജമാക്കി. വനിതകള്‍ മല കയറാന്‍ എത്തിയാല്‍ വിനിതാ പോലീസുകാര്‍ സന്നിധാനത്തേക്ക് നീങ്ങും. സംഘര്‍ഷത്തിന് വഴിയൊരുക്കരുതെന്നും കാര്യങ്ങള്‍ കൈവിട്ടുപോകാതെ സൂക്ഷിക്കണമെന്നുമാണ് പോലീസിന് കിട്ടിയിരിക്കുന്ന നിര്‍ദേശം.

     പെട്ടത് പോലീസുകാര്‍

    പെട്ടത് പോലീസുകാര്‍

    പോലീസുകാര്‍ ശരിക്കും പെട്ട അവസ്ഥയിലാണ്. പോലീസുകാര്‍ നോക്കി നില്‍ക്കെ തന്നെയാണ് ഒരു വിഭാഗം ആളുകള്‍ വാഹനം തടഞ്ഞ് യുവതികളുണ്ടോ എന്ന് പരിശോധിക്കുന്നത്. അവരെ തടഞ്ഞാല്‍ പ്രശ്‌നമാകുമോ എന്ന ഭയം പോലീസിനുണ്ട്. സമവായ നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കിട്ടിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യതയില്‍ സര്‍വ സജ്ജരാകുകയാണ് പോലീസ്.

     ബസ്സില്‍ നിന്ന് ഇറക്കിവിട്ടു

    ബസ്സില്‍ നിന്ന് ഇറക്കിവിട്ടു

    നിലയ്ക്കലില്‍ സ്ത്രീകളെ ഒരു വിഭാഗം ഭക്തര്‍ തടഞ്ഞു. കെഎസ്ആര്‍ടിസി ബസ് വരെ തടഞ്ഞ് പരിശോധിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വനിതകളെ ബസ്സില്‍ നിന്ന് ഇറക്കിവിട്ടു. ബസില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചവരെ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. പ്രതിഷേധക്കാര്‍ എണ്ണക്കൂടുതലാണ്. കളക്ടറും ആര്‍ഡിഒയും സംഭവസ്ഥലത്തെത്തി. സ്ഥിതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+