Get Updates
Get notified of breaking news, exclusive insights, and must-see stories!

സജി ചെറിയാന് പകരം പുതിയ മന്ത്രി ഉടനില്ല, വകുപ്പുകള്‍ മുഖ്യമന്ത്രിക്ക്, മടക്കം ഔദ്യോഗിക വാഹനമില്ലാതെ

തിരുവനന്തപുരം: സജി ചെറിയാന്‍ രാജി വെച്ച ഒഴിവില്‍ വരുന്ന വകുപ്പുകള്‍ തല്‍ക്കാലം മറ്റൊരാള്‍ക്ക് നല്‍കിയില്ല. മുഷഖ്യമന്ത്രി തന്നെ ഈ വകുപ്പുകള്‍ കൈവശം വെക്കും. ഫിഷറീസ്-സാംസ്‌കാരിക വകുപ്പുകളുടെ ചുമതലയാണ് സജി ചെറിയാന്‍ ഒഴിഞ്ഞത്. അതേസമയം എംഎല്‍എ സ്ഥാനം അദ്ദേഹം രാജിവെക്കാന്‍ സാധ്യതയില്ല. രാജിവെക്കുമോയെന്ന ചോദ്യത്തിനോട് മന്ത്രി പ്രതികരിച്ചിട്ടില്ല. പുതിയ മന്ത്രി തല്‍ക്കാലം ഇല്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെ ഈ വകുപ്പുകള്‍ കൈവശം വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

1

അതേസമയം മന്ത്രിസ്ഥാനം രാജിവെച്ച ശേഷം സജി ചെറിയാന്‍ മടങ്ങിയത് ഔദ്യോഗിക വാഹനം ഒഴിവാക്കി. പുതിയ മന്ത്രി ഇല്ലാത്തതിന് പിന്നില്‍ വേറെയും കാരണങ്ങളുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയില്‍ ഇപി ജയരാജന്‍ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങള്‍ നിയമത്തിന്റെ വഴി തന്നെ തീര്‍ത്ത് മടങ്ങി വരാനുള്ള വഴി കൂടിയാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സജി ചെറിയാനെതിരായ നടപടി വൈകുന്നതില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ മന്ത്രിയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.

അതേസമയം ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് സജി ചെറിയാനെതിരെ കേസെടുക്കാനും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയതിന് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. കൊച്ചി സ്വദേശിയായ ബൈജു നോയല്‍ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജയിലാണ് കോടതിയുടെ ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

താന്‍ നടത്തിയ പരാമര്‍ശം ഭരണഘടനയെ വിമര്‍ശിച്ചെന്ന രീതിയിലാണ് പുറത്തുവന്നത്. അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നും മന്ത്രിപറഞ്ഞു. താന്‍ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയില്‍ വ്യക്തമാക്കിയതാണ്. ഞാന്‍ അടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായി നേരിടുന്നുണ്ടെന്നും, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജിവെക്കാനുള്ള തതീരുമാനം തന്റെ സ്വതന്ത്രമായ തീരുമാനമാണെന്നായിരുന്നു സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+