കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട് പൊളിക്കല്‍ അസാധ്യമെന്ന് ഷാജി; നോട്ടീസ് കിട്ടിയിട്ടില്ല, വീടുണ്ടാക്കാന്‍ ഗതിയില്ലാത്ത ആളല്ല

Google Oneindia Malayalam News

കണ്ണൂര്‍: വീട് നിര്‍മാണത്തിലെ ചട്ടലംഘനങ്ങളെ കുറിച്ച് പ്രതികരിച്ച് കെഎം ഷാജി എംഎല്‍എ. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് വീട് നിര്‍മിച്ച സംഭവത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കെഎം ഷാജിയ്ക്ക് നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിരുന്നു. വീടി പൊളിച്ചുമാറ്റണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.

കെഎം ഷാജി പെട്ടു! വീട് പൊളിക്കാൻ നോട്ടീസ്; 3,000 സ്വയര്‍ഫീറ്റിന് പകരം 5,260; കുരുക്കുമുറുക്കി ഇഡിയുംകെഎം ഷാജി പെട്ടു! വീട് പൊളിക്കാൻ നോട്ടീസ്; 3,000 സ്വയര്‍ഫീറ്റിന് പകരം 5,260; കുരുക്കുമുറുക്കി ഇഡിയും

കുരുക്കിൽ മുസ്ലീം ലീഗ്; മജീദിനെ ചോദ്യം ചെയ്തതിന് പിറകേ ഷാജിയുടെ വീട് അളപ്പിച്ച് ഇഡികുരുക്കിൽ മുസ്ലീം ലീഗ്; മജീദിനെ ചോദ്യം ചെയ്തതിന് പിറകേ ഷാജിയുടെ വീട് അളപ്പിച്ച് ഇഡി

എന്നാല്‍ വീട് പൊളിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്നാണ് കെഎം ഷാജി പ്രതികരിച്ചിരിക്കുന്നത്. പൊളിക്കാന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി എന്നത് ഒരു തമാശ മാത്രമാണെന്നും ഷാജി പ്രതികരിച്ചു. വിശദാംശങ്ങള്‍...

നോട്ടീസ് കിട്ടിയിട്ടില്ല

നോട്ടീസ് കിട്ടിയിട്ടില്ല

തന്റെ വീട് പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷനില്‍ നിന്നുള്ള ഒരു നോട്ടീസും കൈപ്പറ്റിയിട്ടില്ല എന്നാണ് കെഎം ഷാജി പ്രതികരിച്ചിരിക്കുന്നത്. നിയമ വിരുദ്ധമായ ഒരു നിര്‍മാണവും താന്‍ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

പൊളിക്കല്‍ അസാധ്യം

പൊളിക്കല്‍ അസാധ്യം

വീട് പൊളിക്കുക എന്നത് അസാധ്യമായ കാര്യമാണെന്നും കെഎം ഷാജി പ്രതികരിച്ചു. താന്‍ കെട്ടിട നിര്‍മാണ തട്ടം ലംഘിച്ചിട്ടില്ല. അനധികൃതമായി ഒന്നും സമ്പാദിക്കുകയും ചെയ്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

വീടുണ്ടാക്കാന്‍ ഗതിയുണ്ട്

വീടുണ്ടാക്കാന്‍ ഗതിയുണ്ട്

നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. വീടുണ്ടാക്കാന്‍ ഗതിയില്ലാത്ത ചുറ്റുപാടില്‍ നിന്നല്ല താന്‍ വരുന്നത്. അതുകൊണ്ട് വലിയ വീടുണ്ടാക്കാന്‍ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും കെഎം ഷാജി പറഞ്ഞു.

പിഴയടച്ചാല്‍ തീരുന്ന പ്രശ്‌നം?

പിഴയടച്ചാല്‍ തീരുന്ന പ്രശ്‌നം?

കെഎം ഷാജി കോര്‍പ്പറേഷനില്‍ വീടിന്റെ പ്ലാനോ എസ്റ്റിമേറ്റോ സമര്‍പ്പിച്ചിട്ടില്ല എന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും വ്യക്തനാക്കുന്നത്. എന്നാല്‍ പിഴയടച്ചാല്‍ ഈ പ്രശ്‌നം തീര്‍ക്കാവുന്നതേയുള്ളൂ എന്നാണ് കോര്‍പ്പറേന്‍ മേയറുടെ നിലപാട്. പത്ത് ലക്ഷം രൂപയെങ്കിലും പിഴയടക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്,

എല്ലാവര്‍ക്കും ഒരേ നോട്ടീസ്

എല്ലാവര്‍ക്കും ഒരേ നോട്ടീസ്

കെട്ടിട നിര്‍മാണ ചട്ടം ലംഘിക്കുന്നവര്‍ക്കെല്ലാം ഒരേ തരത്തിലുള്ള നോട്ടീസ് ആണ് നല്‍കുക. അതില്‍ കെഎം ഷാജിയ്ക്ക് മാത്രം പ്രത്യേകതയൊന്നും ഇല്ലെന്നാണ് മേയര്‍ പ്രതികരിച്ചത്. രേഖകള്‍ സമര്‍പ്പിക്കുകയും നികുതിയടക്കുകയും പിഴയൊടുക്കുകയും ചെയ്താല്‍ നിര്‍മാണം നിയമപരമാക്കാവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും

ഇഡിയ്ക്ക് മുന്നില്‍ ഹാജരാകും

നവംബര്‍ 10 ന് ആണ് കെഎം ഷാജിയോട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേ ദിവസം ഹാജരാകുമെന്നും വിവരങ്ങളെല്ലാം കൈമാറുമെന്നും കെഎം ഷാജി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

കോര്‍പ്പറേഷന്റെ കണ്ടെത്തല്‍

കോര്‍പ്പറേഷന്റെ കണ്ടെത്തല്‍

3000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള വീട് നിര്‍മിക്കാനാണ് കെഎം ഷാജി കോര്‍പ്പറേഷനില്‍ നിന്ന് അനുമതി തേടിയിരുന്നത്. എന്നാല്‍ ഇപ്പോഴുള്ള വീട് 5,260 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ട് എന്നാണ് കണ്ടെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ കെഎം ഷാജിയുടെ വീട് അളന്നത്.

പ്ലസ് ടു കോഴക്കേസ്

പ്ലസ് ടു കോഴക്കേസ്

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന കേസില്‍ ആണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുന്നത്. സംസ്ഥാന വിജിലന്‍സും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

English summary
KM Shaji says, no notice received from Kozhikode Corporation to demolish house for illegal construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X