വിഎസിന് പുല്ലുവില...!! പിണറായി നല്‍കിയത് പ്രവേശന പാസ് മാത്രം..!! വാര്‍ഷികാഘോഷം വിഎസ് ഇല്ലാതെ..!!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് വിഎസ് അച്യുതാനന്ദന് ഔദ്യോഗിക ക്ഷണമില്ല. കേരളത്തിലെ സിപിഎമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസിന് സര്‍ക്കാര്‍ നല്‍കിയത് പ്രവേശന പാസ്സ് മാത്രമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ഷികാഘോഷ ഉദ്ഘാടനച്ചടങ്ങില്‍ വിഎസ് പങ്കെടുക്കുന്നില്ലെന്ന് വിഎസ്സിന്റെ ഓഫീസ് വ്യക്തമാക്കിക്കഴിഞ്ഞു.

Read More: മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

VS

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അടക്കം സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചപ്പോഴാണ് വിഎസ്സിനെ ഒഴിവാക്കിയത്. തന്നെ ഔദ്യോഗികമായി ക്ഷണിക്കാതെ പ്രവേശന പാസ്സ് മാത്രം നല്‍കിയതിലുള്ള പ്രതിഷേധംമൂലമാണ് വിഎസ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത് എന്നാണ് വിവരം. അതേസമയം ചടങ്ങ് വിഎസ് ബഹിഷ്‌ക്കരിക്കുന്നതല്ല, മറിച്ച് മറ്റുതിരക്കുകള്‍ കാരണം വിട്ടുനില്‍ക്കുന്നതാണ് എന്നാണ് വിഎസ്സിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം.

Read More: സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

vs

വിഎസ്സിന്റെ പേര് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയിലോ വിശിഷ്ടാതിഥി എന്ന പേരിലോ നോട്ടീസിലും ഉള്‍പ്പെടുത്തിയിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം വിഎസ്സിനെ വന്‍തോതില്‍ അവഗണിക്കുന്നുവെന്ന നേരത്തെയുള്ള ആക്ഷേപത്തിന് ആക്കം കൂട്ടുന്നതാണ് പുതിയ മടപടി. അതേസമയം പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉള്ള പ്രതിപക്ഷ അംഗങ്ങളും ചടങ്ങ് ബഹിഷ്‌ക്കരിക്കുകയാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

English summary
VS Achuthananthan not to attend the Anniversay celebration function of Pinarayi Government, as he was not officially invited
Please Wait while comments are loading...