ഒരൊറ്റ ഡേ കെയറിനും അനുമതിയില്ല!! അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഡേ കെയറില്‍ കുട്ടികള്‍ ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തിനു പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ ഡേ കെയറിനു അനുമതിയില്ലെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.

എറണാകുളം നഗരത്തില്‍ മാത്രം 40 ഡേ കെയറുകള്‍ ഉണ്ടെന്നും എന്നാല്‍ ഒരെണ്ണത്തിനു പോലും അനുമതി ഇല്ലെന്നും പോലീസ് വ്യക്തമാക്കി. ഡേ കെയറുകളില്‍ പരിശോധന നടത്തുമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കളക്ടറും വ്യക്തമാക്കി. ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

day care

അതേസമയം സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ മന്ത്രിസഭയില്‍ വ്യക്തമാക്കി. ഡേ കെയറുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

പിടി തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു കെകെ ശൈലജ. ഡേ കെയറുകളുടെ നിയന്ത്രണം സാമൂഹ്യ നീതി വകുപ്പിന് കീഴിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

day care

എറണാകുളം പാലാരിവട്ടത്ത് ഡേ കെയര്‍ ഉടമ പിഞ്ചുകുഞ്ഞിനെ മര്‍ദിച്ച വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് നടപടി. ചൊവ്വാഴ്ചയാണ് കളി വീട് എന്ന ഡേ കെയര്‍ ഉടമയായ മിനി മാത്യു ഒന്നര വയസുകാരനെ മര്‍ദിക്കുന്ന വീഡിയോ സഹിതം വാര്‍ത്ത ഏഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ടത്.

English summary
no official recognized daycares in ernakulam city.
Please Wait while comments are loading...