കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ നിന്നുകത്തിയിട്ടും ആരും സഹായിച്ചില്ല: ജീതുവിന്‍െറ അച്ഛന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ഒരാളും സഹായിച്ചില്ല. പൊള്ളലേറ്റ ജീതുവിനെ ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും ശ്രമിച്ചില്ല. നാട്ടുകാര്‍ കാഴ്ച്ചക്കാരായി നിന്നതേയുള്ളൂവെന്ന ആരോപണവുമായി ജീതുവിന്റെ പിതാവ് ജനാര്‍ദനന്‍. പലിശ കുമിഞ്ഞുകയറിയതോടെ തന്നെ തങ്ങളുടെ കുടുംബം തകര്‍ന്നു. ഒരു ജനപ്രതിനിധിയാണ് പലകുറി ഭീഷണിപ്പെടുത്തിയത്.

പെട്രോള്‍ ഒഴിച്ചയുടനെ മകള്‍ ഓടി. താന്‍ അപ്പോള്‍ കുറച്ചു ദൂരെ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ബിരാജും പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീ കൊളുത്തി. മകള്‍ നിന്നു കത്തിയിട്ടും ഒരാളും സഹായിക്കാന്‍ വന്നില്ല. ആരോ ഒരാള്‍ അല്‍പം വെള്ളമൊഴിച്ചു. വാര്‍ഡ് അംഗമടക്കം അവിടെയുണ്ടായിരുന്നു. തങ്ങളെ അവിടേക്കു വിളിച്ചു വരുത്തിയതാണെന്നും ജനാര്‍ദനന്‍ പറഞ്ഞു. അതിനിടെ പ്രാദേശിക സി.പി.എം നേതാക്കളുടെ സഹായത്താലാണ് പ്രതി ബിരാജ് ഒളിവില്‍ പോയതെന്ന് കെ.പി.എം.എസ് കുറ്റപ്പെടുത്തി. യുവതിയെ തീ കൊളുത്തിയപ്പോള്‍ ആരും സഹായിക്കാന്‍ ചെന്നില്ലെന്നതു സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചു. എല്ലാവരും കാഴ്ച്ചക്കാരായി നോക്കി നിന്നുവെന്നാണ് പരാതി.

jeethu

ചെങ്ങാലൂര്‍ സ്വദേശി ബിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ബന്ധത്തില്‍ വീള്ളല്‍ വീണു. അഭിപ്രായവ്യത്യാസം മൂലം ഇരുകൂട്ടരും സംയുക്തമായി വിവാഹമോചനത്തിനു തയാറായി. ഭര്‍ത്താവ് വിരാജിന്റെ വീടിനടുത്ത കുടുംബശ്രീയില്‍നിന്നു ജീതു വായ്പയെടുത്തിരുന്നു. കുടിശിക കൂടിയതോടെ അവരെ വിളിപ്പിക്കുകയായിരുന്നു. പിതാവിനൊപ്പമാണ് ജീതു വന്നത്. വിഷയം സംസാരിക്കുന്നതിനിടെയാണ് സംഭവം. ബിരാജ് പെട്രോള്‍ ഒഴിച്ചയുടനെ തീ കൊളുത്തി. ജീതുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ സഹായിച്ചില്ലെന്നാണ് ആക്ഷേപം. ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പിന്നീട് മുളംകുന്നത്തുകാവ് മെഡി.കോളജിലേക്കു മാറ്റി. ചികിത്സയിലിരിക്കേ ചൊവ്വാഴ്ച്ച രാവിലെ മരണത്തിനു കീഴടങ്ങി. മജിസ്‌ട്രേറ്റു മുമ്പാകെ ജീതു മൊഴി നല്‍കിയിരുന്നു.

പ്രതി ബിരാജിനെ പ്രാദേശിക സി.പി.എം. നേതാക്കള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നു കെ.പി.എം.എസ്. ആരോപിച്ചു. സംഭത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

ബിരാജും ജീതുവും ആറുവര്‍ഷമായി ദമ്പതികളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍മൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിനു തയാറായി. ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയില്‍നിന്ന് ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീര്‍ക്കാന്‍ നേരിട്ടു വരാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയില്‍ എത്തി. ഇതിനിടെയാണ് സംഭവം നടക്കുന്നത്. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് പെട്രോള്‍ ഒഴിച്ച് ജീതുവിനെ തീകൊളുത്തി. ഇതില്‍ നിന്ന് ബിരാജിന് ഇവിടേക്ക് ജിത്തു എത്തുന്ന കാര്യം കുടുംബശ്രീക്കാര്‍ തന്നെ ചോര്‍ത്തി നല്‍കിയെന്ന് വ്യക്തമാണ്.

ജീത്തുവിനെ കൊല്ലാന്‍ പെട്രോളും കരുതിയാണ് ബിരാജ് എത്തിയത്. ഇതും പലര്‍ക്കും അറിയാമായിരുന്നു. പെട്രോള്‍ ഒഴിക്കുമ്പോഴും തടയാന്‍ ആരും തയ്യാറായില്ല. ഇതെല്ലാമായിട്ടും കുടുംബശ്രീക്കാരെ കേസില്‍ പ്രതിചേര്‍ക്കാന്‍ പോലീസ് തയ്യാറല്ല. രാഷ്ര്ടീയ ഇടപെടലാണ് ഇതിന് കാരണം. ബിരാജിലേക്ക് മാത്രം അന്വേഷണം ഒതുക്കാനാണ് നീക്കം. ഇതിനെതിരേ പ്രതിഷേധം വ്യാപകമാണ്. അടുത്തുണ്ടായിരുന്ന അച്ഛന്‍ തടയാന്‍ ശ്രമിച്ചു.

സംഭവത്തിനു ദൃക്‌സാക്ഷിയായ അച്ഛന്‍ ജനാര്‍ദനന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്തു സംസാരിച്ചു നില്‍ക്കുകയായിരുന്നു. അയാള്‍ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീകൊളുത്തി. എന്റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ചു വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം... ജനാര്‍ദനന്‍ വിങ്ങലോടെ പറഞ്ഞു.

അതിനിടെ ജീതുവിനെ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവത്തില്‍ കാഴ്ചക്കാരായി നിന്നിട്ടില്ലെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പെട്ടെന്നൊരാള്‍ കണ്‍മുന്നില്‍ വെന്തുമരിക്കുന്നതു കണ്ടപ്പോള്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെല്ലാം പകച്ചുപോയെന്ന് ദൃക്‌സാക്ഷികൂടിയായ പുതുക്കാട് പഞ്ചായത്തംഗം ഗീത സുകുമാരന്‍ പറഞ്ഞു. ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു. പെട്രോള്‍ ഒഴിച്ച ഉടനെ ജീതു ഓടിയെന്നും വിരാജ് പുറകെ പാഞ്ഞുവെന്നും ഇവര്‍ പറയുന്നു. ഒരാള്‍ ജീവനോടെ വെന്തുരുകുന്നത് കണ്ടപ്പോള്‍ ഒരു സ്ത്രീ കുഴഞ്ഞുവീണു. കുടുംബശ്രീ വായ്പയുടെ കണക്കുകള്‍ ഒത്തുനോക്കാനായി നേരിട്ടുവരാമെന്ന് പറഞ്ഞത് ജീതുവാണെന്ന് ഭാരവാഹികള്‍ പറയുന്നു. ജീതുവിനോടും അച്ഛന്‍ ജനാര്‍ദ്ദനനോടും സൗമ്യനായി സംസാരിച്ചുനിന്ന ബിരാജ് ഇത്രയും ക്രൂരമായി പെരുമാറുമെന്ന് കരുതിയില്ലെന്നും പറയുന്നു

English summary
no one helped while his daughter was burning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X