ഓക്സിജനും വെന്റിലേറ്ററുകളും ഇല്ല.. വിദഗ്ദ ഡോകർമാരും.. യുപിയിൽ കൊവിഡ് രൂക്ഷം
ലഖ്നൗ; ഒരാഴ്ചക്കുള്ളിൽ യുപിയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയത്. ഏപ്രിൽ 30 ആവുമ്പോഴേക്കും യുപിയിൽ പ്രതിദിന രോഗികളുടെ എണ്ണം 1,19,000 ആവുമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോൾ പറഞ്ഞത്. സംസ്ഥാനത്തെ ജനസംഖ്യ 24.1 കോടിയാണ്. അതേസമയം കൊവിഡ് രണ്ടാം തരംഗം നേരിടാൻ സംസ്ഥാനത്ത് ഉള്ളതാകട്ടെ 280,400 കിടക്കകളും 14,000 ഐസിയു കിടക്കകളും 7,000 വെന്റിലേറ്ററുകളും. നിലവിലെ സ്ഥിതി തുടർന്നാൽ സാഹചര്യം ഗുരുതരമാകുമെന്ന മുന്നറിയിപ്പാണ് വിദഗ്ദർ നൽകുന്നത്. അതിനിടെ സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങളെ കുറിപ്പ് പ്രതികരിക്കുകയാണ് ലഖ്‌നൗവിലെ അപ്പോളോമെഡിക്‌സ് ഹോസ്പിറ്റലിന്റെ സിഇഒയും എംഡിയുമായ ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റ് ഡോ. മായങ്ക് സോമാനി. റെഡിഫ്.കോമിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യുപിയിൽ നിലവിൽ സ്ഥിതി ഗുരുതരമാണ്. കിടക്കൾ ആവശ്യത്തിന് ഇല്ല. 7000 ത്തിനും 8000 ത്തിനും ഇടയിലാണ് ഇവിടെ പ്രതിദിന രോഗികൾ. രോഗികൾ ഒരുപക്ഷേ ഇതിലും ഉയർന്നേക്കാം. കാരണം പലരും പനി ഉൾപ്പെടെ വന്ന് കഴിഞ്ഞാൽ ടെസ്റ്റ് ചെയ്യാൻ തയ്യാറാവുന്നില്ല. കൂടാതെ, ടെസ്റ്റ് റിപ്പോർട്ടുകൾ വരുന്നതിനും ഇപ്പോൾ കാലതാമസം നേരിടുന്നുണ്ട്.കേസുകൾ ഇപ്പോഴും ഉയരുകയാണ്. എപ്പോഴാകും വ്യാപന തോത് കുറയുകയെന്നത് പറയാൻ ഇപ്പോൾ സാധിക്കില്ല.
അലഹബാദിലും കാൺപൂറിലും കേസുകൾ ഉയരുകയാണ്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വൈറാസാണ് പകരുന്നത്. മുൻപത്തെ പോലെയല്ല, വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കല്ല ലാൻസെറ്റ് റിപ്പോർട്ടിൽ സൂചിപ്പിച്ചത് വായുവിലൂടെ കൊവിഡ് പകരുന്നുണ്ടെന്നാണ്. കൃത്യമായ വാക്സിനേഷനിലൂടെയും മികച്ച ആരോഗ്യപരിപാലത്തിലൂടെയും മാത്രമേ രോഗത്തെ തുരത്താൻ സാധിക്കു.
യുപിയിൽ ഒരു ജില്ലയിലും സാഹചര്യം ആശ്വാസകരമല്ല. ഇപ്പോൾ കൊവിഡ് കർവ് ഉയർന്ന് വരികയാണ്. നമ്മൾ ഇതിനെ നേരിടാൻ തയ്യാറായിരിക്കണം. കൂടുതൽ കിടക്കകളും ഓക്സിജനും വെന്റിലേറ്ററും ലഭ്യമാക്കണം. ഗവൺമെൻറ് ആകട്ടെ, സ്വകാര്യ ആരോഗ്യസംരക്ഷണ സംവിധാനമായാലും പൊതുജനാരോഗ്യ സംരക്ഷണ സംവിധാനമായാലും എല്ലാവരും മികച്ച രിതിയിലാണ് പ്രവർത്തിക്കുന്നത്. അതേസമയം ഇത്തരമൊരു സാഹചര്യം നേരിടാൻ ആരും തയ്യാറായിരുന്നില്ലെന്നത് വസ്തുതയാണ്.
കൊവിഡ് രണ്ടാം തരംഗം നേരിടാൻ വിദഗ്ദ ഡോക്ടർമാരുടെ സേവനം ആവശ്യമാണ്, നഴ്സുമാർ വേണം, കിടക്കകൾ വേണം,സാഹചര്യം ഗുരുതരമാണ്, അതിൽ യാതൊരു സംശയവുമില്ല. കൃത്യമായ ചികിത്സയും വിദ്ഗദ ഡോക്ടർമാരും നമ്മുക്ക് ഇല്ല, മായങ്ക് പറഞ്ഞു.
നിലവിലെ രോഗികളുടെ കണക്ക് യഥാർത്ഥമായിരിക്കില്ലെന്ന് മായങ്കി പറയുന്നു. ആർടി-പിസിആർ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവ് ആകുന്നവരിൽ പലരും രോഗം ഉള്ളവരായിരിക്കാം.ചില സാഹചര്യങ്ങളിൽ പരിശോധനകളിൽ തെറ്റായ ഫലം ഉണ്ടായേക്കാം. അതേസമയം കൊവിഡ് മരണ നിരക്ക് യഥാർത്ഥമല്ലെന്ന് താൻ കരുതുന്നില്ലെന്നും മായങ്ക് പറഞ്ഞു.
എത്ര ആളുകൾ രോഗി ബാധിതരാവുന്നു അതിൽ എത്ര പേർ മരിക്കുന്നുവെന്നതാണ് പരിശോധിക്കേണ്ടത്. 100 പേർ രോഗബാധിതരാവുകയും അതിൽ രണ്ട് ശതമാനം മരിക്കുകയും ചെയ്താൽ മരണം രണ്ടാണ്. അതേസമയം ഒരു കോടി ആളുകൾ രോഗബാധിതരാവുകയും അതിൽ 2 ശതമാനം മരിക്കുകയും ചെയ്താൽ മരിക്കുന്നവർ 2 ലക്ഷമാണ്. നിലവിലും മരണനിരക്ക് ഉയർന്ന അവസ്ഥയിലാണെന്ന് കരുതുന്നില്ല. ഇപ്പോൾ രോഗവ്യാപന തോതാണ് ഉയരുന്നത്.
സാഹചര്യത്തിന് അനുസരിച്ച് എല്ലാവരും പ്രവർത്തിക്കാൻ തയ്യാറായാൽ മാത്രമേ രോഗവ്യാപനം കുറക്കാൻ സാധിക്കു. പരസ്പരം പഴി പറയുകയല്ല ഇപ്പോൾ വേണ്ടത്. വ്യക്തികൾ മാസ്ക് ധരിക്കാതിരുന്നാലും സാഹചര്യം മനസിലാക്കാതെ റാലികൾ നടത്തുന്ന സർക്കാരും നിലവിലെ പ്രതിസന്ധിയ്ക്കെതിരെ ശബ്ദമുയർത്താത്ത മാധ്യമപ്രവർത്തകരും വലിയ വിലകൊടുക്കേണ്ടി വരുമെന്നും മായങ്കി പറഞ്ഞു.രാജ്യത്ത് ഓക്സിഡൻ , വെന്റിലേറ്റർ ക്ഷാമം നിലനിൽക്കുന്നുണ്ടെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications