കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റില്ലാതെ ബൈക്കില്‍ ചെത്താമെന്ന് കരുതേണ്ട... പെട്രോള്‍ നല്‍കരുതെന്ന് മോട്ടോര്‍വാഹന വകുപ്പ് !

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ പെട്രോള്‍ പമ്പിലെത്തിയാല്‍ ഇനി പെട്രോള്‍ കിട്ടില്ല. സംസ്ഥാനത്ത് ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദ്ദേശം. നിര്‍ദ്ദേശം ആഗസ്റ്റ് ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വകുപ്പ് കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരി പെട്രോള്‍ പമ്പുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വാഹനാപകടങ്ങള്‍ പെരുകുന്നത് കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശം. അതേസമയം നിര്‍ദ്ദേശം പ്രായോഗികമല്ലെങ്കില്‍ പുനഃപരിശോധിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം എറണാകുളം കോഴിക്കോട് ജില്ലകളില്‍ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പെട്രോള്‍ വിതരണക്കാരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് തച്ചങ്കരി പറഞ്ഞു. ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. കര്‍ശന നടപടികളിലേക്ക പോകാതെ ആരും നിയമം പാലിക്കില്ല. ഹെല്‍മറ്റ് ധരിക്കാത്തത് അപകടങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു. ബൈക്ക് അപകടമരണങ്ങളില്‍ കൂടുതലും ഹെല്‍മറ്റ് ഉപോഗിക്കാത്തിനാലാണെന്നും തച്ചങ്കരി പറഞ്ഞു.

Tomin J Thachankari

പ്രട്രോള്‍ പമ്പുകളില്‍ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോള്‍ ലഭിക്കില്ലെന്ന് ബോര്‍ഡ് വയ്ക്കും. ഇന്ധനകമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍മറ്റില്ലാത്തവരില്‍ പിഴയായി ഈടാക്കുന്ന തുക വര്‍ദ്ധിപ്പിക്കണം. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുണ്ടായാല്‍ മാത്രമേ നിയമം പാലിക്കപ്പെടുകയൊള്ളുവെന്നും തച്ചങ്കരി പറഞ്ഞു.

ഹെല്‍മറ്റ് വേട്ട ശക്തമാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. പോലീസിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കാനും ക്യാമറകള്‍ വഴിയുള്ള നിരീക്ഷണവും ശക്തമാക്കും. പിഴ ഈടാക്കി സര്‍ക്കാരിന്റെ വരുമാനം കൂട്ടാനല്ല ജനങ്ങളുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാനാണിതെന്നാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനവ്യാപകാമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മുന്‍ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യ്തിട്ടുണ്ട്.

Petrol Bunk

അതേസമയം ഇരുചക്രവാഹന അസോസിയേഷന്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. കിരാതമായ തീരുമാനമാണിതെന്ന് അസോസിയേഷന്‍ ഭാരവാഹി കുരുവിള മാത്യൂസ് പറഞ്ഞു. മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നേരത്തെ പുതിയ വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോള്‍ സൗജന്യമായി ഹെല്‍മറ്റ് നല്‍കണമെന്ന് തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെയും ഇരുചക്രവാഹന അസോസിയേഷന്‍ രംഗത്തു വന്നിരുന്നു.

എന്നാല്‍ പുതിയ നിര്‍ദ്ദേശം ഭീഷണിയാകുന്നത് തങ്ങള്‍ക്കാണെന്നാണ് പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ പറയുന്നത്. ഹെല്‍മറ്റില്ലാതെ വരുന്നവര്‍ക്ക് പെട്രോള്‍ നല്‍കിയില്ലെങ്കില്‍ മോശമായ പ്രതികരണമുണ്ടാകും. തങ്ങളെ കയ്യേറ്റം ചെയ്താല്‍ എന്ത് ചെയ്യാനാകുമെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാര്‍ ചോദിക്കുന്നത്. പുതിയ നിര്‍ദ്ദേശം നടപ്പാക്കാന്‍ സാവകാശം നല്‍കണം. ഇല്ലെങ്കില്‍ തങ്ങള്‍ക്ക് നേരെ ഉപദ്രവം ഉണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു.

English summary
In a landmark move by the Kerala government,t ransport commissioner Tomin J Thachankary has said that bike riders who do not wear helmets will not be given pterol.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X