കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റില്ലെങ്കില്‍ പെട്രോളില്ല; ഉത്തരവ് ഗതാഗത മന്ത്രി അറിയാതെ!!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ഹെല്‍മറ്റില്ലെങ്കില്‍ പെട്രോള്‍ നല്‍കേണ്ടെന്ന ഗതാഗത കമ്മീഷ്ണറുടെ ഉത്തരവ് താനറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ഉത്തരവ് ജനങ്ങളെ പീഡിപ്പിക്കുന്നതാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലുള്ള ഉത്തരവിറക്കുന്നതിന് മുമ്പ് തന്നോട് ചോദിക്കണമായിരുന്നു. ഗതാഗത കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരിയോട് ഇത് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ടോമിന്‍ ജെ തച്ചങ്കരി തയ്യാറായില്ല. ഹെല്‍മറ്റില്ലാതെ എത്തുന്ന ഇരു ചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്നായിരുന്നു ഗതാഗതകമ്മീഷ്ണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് പെട്രോള്‍ പമ്പുകള്‍ക്കും ഇന്ധന ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തച്ചങ്കരിയുടെ ഉത്തരവിനെതിരെ ബൈവീലേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സംഘടനയുടെ തീരുമാനം.

AK Saseendran

ഗതാഗത കമീഷണറുടെ തീരുമാനം അപ്രായോഗികമാണെന്നും ഇതിനെതിരായി പ്രതിഷേധ സമരവുമായി രംഗത്തുണ്ടാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കുരുവിള മാത്യൂസ് അറിയിച്ചു. ആരുമായും ചര്‍ച്ച പോലും നടത്താതെയാണ് ഈ തീരുമാനമെന്നും എന്നാല്‍ വകുപ്പ് മന്ത്രി ഈ തീരുമാനം അറിഞ്ഞിട്ടില്ലെന്നും കുരുവിള പറഞ്ഞു.

ഇത്തരമൊരു തീരുമാനമെടുത്തതില്‍ ഗതാഗത കമീഷണര്‍ക്ക് ഗൂഢലക്ഷ്യമുണ്ട്.വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ ഉത്തരവാദിത്തം ഇരുചക്രവാഹന ഉടമകള്‍ക്കാണെന്ന വാദം ബാലിശമാണെന്നും അസോസിയേഷന്‍ ആരോപിച്ചിരുന്നു.

തിരുവനന്തപുരം കൊച്ചി കോഴിക്കോട് നഗരങ്ങളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കാനാണ് തച്ചങ്കരിയുടെ നിര്‍ദ്ദേശം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് ഗതാഗത മന്ത്രി തന്നെ തച്ചങ്കരിയുടെ തീരുമാനത്തിനെതിരെ രംഗത്ത് വന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു തീരുമാനമെടുക്കുമ്പൊഴെങ്കിലും അത് സര്‍ക്കാരിനോട് ചര്‍ച്ച ചെയ്യേണ്ടതാണ്. തച്ചങ്കരിയുടെ എടുത്ത് ചാട്ടം അംഗീകരിക്കാനാകില്ലെന്നാണ് മന്ത്രി പറയുന്നത്.

English summary
No petrol no helmet rule, Transport minister ask explanation to transport commissioner Tomin J Thachankari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X