Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവർണന് ഇന്നും അപ്രാപ്യമാണ് സിപിഎം പിബി', വിമർശനവുമായി വിഡി സതീശൻ

തിരുവനന്തപുരം: വര്‍ഗ രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ ഇന്നും അവര്‍ണന് അപ്രാപ്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പശ്ചാത്തലത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിഡി സതീശന്റെ വിമര്‍ശനം.

ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വെച്ചു പുലർത്തുന്നുവെന്ന്
സിപിഎം നേതൃത്വം സമ്മതിച്ചിരിക്കുകയാണ് എന്നും വിഡി സതീശൻ പറയുന്നു. ദലിതർ പിബിയിൽ ഇല്ലാത്തതിന് യെച്ചൂരി നൽകുന്ന ന്യായീകരണം അങ്ങേയറ്റം അപകടകരവും പ്രതിലോമകരവുമാണ് എന്നും സതീശൻ കുറ്റപ്പെടുത്തി.

വിഡി സതീശന്റെ പ്രതികരണം: '' The Communist Party was originally in the hands of some Brahmin boys - Dange and others. They have been trying to win over the Maratha community and the Scheduled Castes. But they have made no headway in Maharashtra. Why ? Because they are mostly a bunch of Brahmin boys. The Russians made a great mistake to entrust the Communist movement in India to them. Either the Russians didn't want Communism in India - they wanted only drummer boys - or they didn't understand...... Dr. Ambedkar'.. ഇന്ത്യയിലെ കമ്യൂണിസ്റ്റ് കാരെക്കുറിച്ച് അംബേദ്കറിൻ്റെ വിലയിരുത്തലാണിത്. ഇതിൽ നിന്ന് ഒരിഞ്ചുപോലും സി.പി.എം മുന്നോട്ട് പോയിട്ടില്ലെന്നാണ് മലയാള മനോരമയ്ക്ക് നൽകിയ യെച്ചൂരിയുടെ അഭിമുഖത്തിൽ പറയുന്നത്.

പി.ബിയിലെ മേൽജാതി കമ്യൂണിസ്റ്റ് മേധാവിത്തം എന്നാണ് അവസാനിക്കുകയെന്ന ലേഖകൻ്റെ ചോദ്യത്തിനുള്ള മറുപടി അമ്പരിപ്പിക്കുന്നതാണ്. "അത് അവസാനിച്ചു കഴിഞ്ഞു. ആ പ്രക്രിയ വളരെ വ്യക്തമാണ്. പി.ബിയിൽ ഇപ്പോൾ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനും രണ്ട് സ്ത്രീകളുമുണ്ട്‌". 100 വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ, ഇന്നലെ വരെ സവർണ മേധാവിത്തമായിരുന്നെന്ന് പാർട്ടി സെക്രട്ടറി തുറന്ന് സമ്മതിക്കുന്നു. എന്ത് വർഗരാഷ്ട്രീയത്തെക്കുറിച്ചാണ് ഈ പാർട്ടി ഇക്കാലമത്രയും പറഞ്ഞു നടന്നത്?

77

അവർണന് ഇന്നും അപ്രാപ്യമാണ് പിബി. അതിനേക്കാൾ അപഹാസ്യമല്ലേ, പി ബി യിൽ രണ്ട് മുസ്ലീങ്ങളും ഒരു ക്രൈസ്തവനുമുണ്ടെന്ന പറച്ചിൽ. എം.എ ബേബി ക്രിസ്ത്യൻ സംവരണ ക്വാട്ടായിലാണ് പി.ബിയിൽ കടന്നു കൂടിയതെന്നല്ലേ യെച്ചൂരി പറയുന്നത്. ഞങ്ങളില്ലാ ഹൈന്ദവ രക്തം, ഞങ്ങളില്ലാ മുസ്ലീം രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം എന്ന് പറഞ്ഞു നടക്കുന്നവരാണ് പാർട്ടിയിലെ ജാതി കോട്ടയിൽ അഭിമാനിക്കുന്നത്. ഇതിനേക്കാൾ ക്രൂരവും അപഹാസ്യവുമായ മറ്റൊരു വെളിപ്പെടുത്തലും യെച്ചൂരി നടത്തിയിട്ടുണ്ട്.

ചോദ്യം :- ദലിത് വിഭാഗത്തിൽ നിന്ന് ഒരാൾ പോലും പിബിയിൽ എത്താത്തത് എന്തുകൊണ്ടാണ്? കണ്ണൂരിൽ അതിന് മാറ്റമുണ്ടാകുമോ?
ഉത്തരം:- എന്തുകൊണ്ടത് സംഭവിച്ചില്ലെന്നതിന് ചരിത്രപരമായ പല കാരണങ്ങളുണ്ട്.
എന്താണ് ആ ചരിത്രപരമായ കാര്യം എന്നദ്ദേഹം പറയുന്നില്ല. ഇന്ത്യയിലെ സി.പി.എമ്മുകാരായ പിന്നോക്ക --ആദിവാസി- ദലിതർക്ക് വിദ്യാഭ്യാസ- നേതൃപാടവമില്ലെന്നും ജാതി വിവേചനം മൂലം CPM ൽ തന്നെ ഒതുക്കപ്പെട്ടിരിക്കയായിരുന്നുവെന്നുമാണ് പാർട്ടി ജനറൽ സെക്രട്ടറി പറയുന്നത്. ഗൗരിയമ്മയും ഇത്തരം ജാതി വിവേചനത്തിൻ്റെ ഇരയായിരുന്നുവല്ലോ. പാർട്ടി നേതൃത്വം ഇപ്പോഴും ദലിതരോടുള്ള തൊട്ടുകൂടായ്മ വെച്ചു പുലർത്തുന്നുവെന്ന് സമ്മതിച്ചിരിക്കയാണ്.

തിരുവിതാംകൂറിലെ പാർടിയുടെ ആദ്യ സെക്രട്ടറിയും പുന്നപ്ര വയലാർ സമരനായകനും ദലിതനുമായിരുന്ന കെ.വി പത്രോസ് പാർട്ടി ചരിത്രത്തിൽ നിന്ന് എങ്ങനെയാണ് ഒതുക്കപ്പെട്ടതെന്ന് ചരിത്രം പഠിക്കുന്ന ആർക്കും മനസിലാവും. താൻ പാർട്ടിയിലെ സവർണ മേധാവിത്തത്തോട് പോരാടി പരാജിതനായെന്നാണ് പത്രോസ് പറഞ്ഞിട്ടുള്ളത്. ദലിതർ പിബിയിൽ ഇല്ലാത്തതിൻ്റെ ന്യായീകരണം അങ്ങേയറ്റം അപകടകരവും പ്രതിലോമകരവുമാണ്.

യെച്ചൂരി പറയുന്നത് ശ്രദ്ധിക്കുക :- "എന്തുകൊണ്ട് അതു സംഭവിച്ചില്ലെന്നതിനു ചരിത്രപരമായ പല കാരണങ്ങളുമുണ്ട്, മറികടക്കേണ്ടതായ കാരണങ്ങൾ. ഇതു സി.പി.എമ്മിന്റെ മാത്രം പ്രശ്നമല്ല. ഏറ്റവും ചൂഷണസ്വഭാവമുള്ളതായിരുന്നു നമ്മുടെ സമൂഹം. മേൽജാതികൾക്കു മാത്രമാണ് അറിവു പ്രാപ്യമായിരുന്നത്, പഠനം സാധ്യമായിരുന്നത്. സ്വാഭാവികമായും അത്തരം സാഹചര്യങ്ങളിലൂടെയാണ് പുതിയ ആശയങ്ങളോട് ആഭിമുഖ്യമുണ്ടാകുന്നത്. അത്തരം സാഹചര്യങ്ങൾ മാറ്റാനാണു ഞങ്ങൾ ശ്രമിച്ചത്. ഞങ്ങളുടെ കീഴ്സമിതികളിൽ ദലിത്, പിന്നാക്ക പ്രാതിനിധ്യം ധാരാളമായുണ്ട് - പ്രത്യേകിച്ചും, വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് എന്തു തീരുമാനമെടുക്കുമെന്ന് എനിക്കു മുൻകൂട്ടി പറയാനാവില്ല." അതേസമയം കെ.ആർ നാരായണനെ പോലൊരു വ്യക്തിത്വത്തെ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തി കൊണ്ടുവന്ന പാരമ്പര്യമാണ് കോൺഗ്രസിൻ്റേത്''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+