ഹർത്താലുമായി ബന്ധമില്ല, വിഷയം വഴി തിരിച്ചുവിടാൻ നീക്കം: മുസ്ലിം ലീഗ്

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഇന്നത്തെ പറയപ്പെടുന്ന ഹർത്താലുമായി മുസ്ലിം ലീഗിന് യാതൊരു ബന്ധവുമില്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചു. ജമ്മുവിലെ കത്വയിൽ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാൽസംഘം ചെയ്ത് കൊന്നു തള്ളിയത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോൾ മുസ്ലിം ലീഗും മുൻപിൽ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ച രണ്ടു മന്ത്രിമാർ രാജിവെച്ചതും സുപ്രീം കോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്.

hartal

സംസ്ഥാന വ്യാപകമായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധങ്ങളും ശ്രദ്ധേയമായിരുന്നു.ആ കുടുംബത്തിനു നീതി ഉറപ്പാക്കാൻ നിയമ സഹായം ഉൾപ്പടെ നേടിക്കൊടുക്കാൻ അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയിൽ പോവുന്നതിനും ആലോചിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ വഴി ഹർത്താലിനു ആഹ്വാനം ചെയ്തത് സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായുമുള്ള പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണ്. ഇന്നത്തെ ഹർത്താലുമായി മുസ് ലിം ലീഗിന് ഒരു ബന്ധവുമില്ല. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും ആസിഫക്ക് നീതി ലഭ്യമാക്കാൻ മുസ്ലിം ലീഗ് പാർട്ടി മുന്നിൽ ഉണ്ടാകും. ഇന്നത്തെ ഹർത്താലിന് മുസ്ലിം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാർത്തയാണെന്നും കെ.പി.എ മജീദ് അറിയിച്ചു.

ഹര്‍ത്താലെന്ന് പ്രചാരണം; വ്യാപകമായി വാഹനം തടയല്‍, കടകള്‍ അടപ്പിക്കുന്നു, വട്ടംകറക്കി യുവാക്കള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
no relation with today's harthal says muslim league

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്