ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ല: പരിശോധനാഫലം പോലീസിന് കൈമാറി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെഎം ബഷീറിനെ കാറിടിച്ചു കൊന്ന എഐഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശേധാനാ ഫലം പുറത്ത്. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്നാണ് കെമിക്കല്‍ എക്സാമിനേഷന് ലാബില്‍ നടത്തിയ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് ലാബ് അധികൃതര്‍ പോലീസിന് കൈമാറി. അപകടം നടന്ന് 10 മണിക്കൂറോളം കഴിഞ്ഞിട്ടായിരുന്നു ശ്രീറാമിന്റെ രക്തസാംപിള്‍ ശേഖരിച്ചത്. ഇതുമൂലമാണ് മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കഴിയാതിരുന്നതെന്ന് ആക്ഷേപമുണ്ട്.
കുറ്റകരമായ നരഹത്യാ കുറ്റം ഉള്‍പ്പെടെ ചുമത്തിയായിരുന്നു ശ്രീറാമിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഐപിസി 304 പ്രകാരമുള്ള ഈ കുറ്റം നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്.

അപകടം നടന്നയുടനെ ശ്രീറാമിന്റെ രക്തസാംപിളുകള്‍ എടുക്കുന്നതിലടക്കം പോലീസ് വീഴ്ച്ച വരുത്തിയെന്ന വിമര്‍ശനം ശക്തമായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാമിന്റെ ദേഹപരിശോധന നടത്താന്‍ മാത്രമായിരുന്നു പോലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ശ്രീറാമിന്റെ കൂടെയുണ്ടായിരുന്നു വഫയുടെ മാത്രം രക്തസാംപിളായിരുന്നു ആദ്യഘട്ടത്തില്‍ പരിശോധിച്ചത്.
പിന്നീട്, വണ്ടിയോടിച്ചത് ശ്രീറാം ആണെന്ന് വ്യക്തമായതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ രക്തസാംപിള്‍ പരിശോധനക്കായി ശേഖരിച്ചത്. അപ്പോഴേക്കും അപകടം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. ഇതിനിടയില്‍ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയ്ക്കുന്ന മരുന്നുകളും ശ്രീറാം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
അതിനിടെ, കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വഞ്ചിയൂര്‍ കോടതി മാറ്റിവെച്ചു. കസ്റ്റഡി അപേക്ഷ പരിഗണിച്ചതിനു ശേഷമേ ജാമ്യാപേക്ഷ പരിഗണിക്കാനാകുവെന്ന് കോടതി അറിയിച്ചു. നാളെയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications