കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുമായി മുട്ടാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വരുന്ന കേന്ദ്ര സര്‍ക്കാരിനോട് ഏറ്റുമുട്ടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ല. രാഷ്ട്രീയ പരമായ അഭിപ്രായ വ്യത്യാസം ഭരണപരമായ സഹകരണത്തെ ബാധിക്കില്ല. അത് രണ്ടും രണ്ടാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Oommen Chandy

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒരു പടി കൂടി കടന്ന് യുപിഎ സര്‍ക്കാരിനെയാണ് വിമര്‍ശിച്ചിരിക്കുന്നത്. മാസത്തില്‍ മൂന്ന് തവണ പെട്രോള്‍ വില കൂട്ടിയാല്‍ സാധാരണക്കാര്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല പറയുന്നു.

കോര്‍പ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളാണ് തോല്‍വിക്ക് കാരണം. സാധാരണക്കാരെ ഉപദ്രവിച്ചാല്‍ തിരിച്ചടികിട്ടുമെന്ന കാര്യം മനസ്സിലാക്കേണ്ടതായിരുന്നു എന്നും ചെന്നിത്തല വിമര്‍ശിക്കുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മാത്രമേ ഉയര്‍ന്ന് വന്നുള്ളൂ എന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം. ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്ന സമയം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ അച്ചടക്കമുള്ള പ്രവര്‍ത്തകരെ പോലെ എല്ലാം കണ്ടും കേട്ടും ഇരിക്കുകയായിരുന്നു.

English summary
Not going to fight with Modi's government: Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X