പാരന്റ്‌സിനു മാത്രമല്ല ഡേ, ഗ്രാന്‍ഡ് പാരന്റ്‌സിനും ആവാം.. ജെഡിടിയിലെ ഒത്തുചേരല്‍ വേറിട്ടുനിന്നു
കോഴിക്കോട്: രാവിലെ അവരുടെ മുഖത്ത് ആകുലതയായിരുന്നു... ജീവിത സായാഹ്നത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളും മറ്റുമായി ആധിയുടെ ലോകത്തുള്ള മുതിര്‍ന്ന പൗരന്മാര്‍... വീടിന്റെ നാലുമതിലിനുള്ളില്‍, പ്രായത്തിന്റെ നൊമ്പരങ്ങള്‍ പേറി പേരക്കുട്ടികളുടെ കളിതമാശകള്‍ക്കിടയില്‍ ജിവിക്കുന്ന മുന്നൂറോളം മുത്തശന്മാരും മുത്തശിമ്മാരും വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്‌ക്കൂള്‍ അങ്കണത്തില്‍ ഒത്തുചേര്‍ന്നു. ജെഡിടി ഇസ്‌ലാം ന്യൂ ഹോപ്പ് ഇംഗ്ലീഷ് സ്‌കൂള്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് പാരന്റ്‌സ് ഡേയിലാണ് പേരക്കുട്ടികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ അവര്‍ എത്തിയത്.
അമേരിക്കയെ കടലില്‍ വിറപ്പിച്ച് ഇറാന്‍; യുഎസ് കപ്പലുകള്‍ക്ക് നേരെ ചീറിയടുത്ത് ഇറാന്‍ യുദ്ധവിമാനങ്ങള്‍
സ്‌കൂള്‍ മുറ്റത്തേയ്ക്ക് എത്തിയ എല്ലാവരും ആദ്യം പരസ്പരം പരിചയപ്പെട്ടു. പിന്നെ സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടരായി. തുടര്‍ന്ന് അതിഥികളുടെ പ്രസംഗം സാകൂതം കേട്ടു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂരായിരുന്നു ഉദ്ഘാടകന്‍. പ്രായത്തിന്റെ ആകുലതകള്‍ മറന്ന് ദിവസവും പുതിയ പ്രതീക്ഷകളുമായി ആരോഗ്യത്തോടെ കഴിയുമ്പോഴാണ് വേദനകള്‍ മറക്കാന്‍ കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. ജെഡിടി ഓര്‍ഫനേജ് വൈസ് പ്രസിഡണ്ട് എംപി അബ്ദുള്‍ ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു. സീനിയര്‍ പ്രിന്‍സിപ്പല്‍ സിപി കുമാരന്‍, ജെഡിടി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി സലീന, പിടിഎ പ്രസിഡണ്ട് പിഎം ഫയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

മുത്തശ്ശിമാര്‍ക്കും മുത്തശന്മാര്‍ക്കും മുന്നില്‍ കുട്ടികള്‍ കലാപരിപാടികളും അവതരിപ്പിച്ചു. വൈകിട്ട് മടങ്ങുമ്പോള്‍ എല്ലാവരുടെയും മുഖം സന്തോഷത്താല്‍ തിളങ്ങി. ഇനിയും ഇത്തരം പരിപാടികള്‍ വേണമെന്ന് സംഘാടകരോട് അഭ്യര്‍ത്ഥിച്ചാണ് എല്ലാവരും മടങ്ങിയത്.












Click it and Unblock the Notifications