കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രദ്രോഹികളുടെ മനോഭാവം പാടില്ല; പിണറായി വിജയന്‍ സിപിഎം നേതാവ് മാത്രമല്ലെന്ന് കുമ്മനം

കള്ളപ്പണത്തിനെതിരായ യുദ്ധമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെയുള്ള നിലപാട് രാഷ്ട്രദ്രോഹികളുടെ മനോഭാവമാണെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി വേണ്ടപ്പെട്ടവര്‍ക്ക് ചോര്‍ത്തി നല്‍കി എന്നതിന് തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തു വിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കള്ളപ്പണത്തിനെതിരായ യുദ്ധമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. അതിനെതിരെയുള്ള നിലപാട് രാഷ്ട്രദ്രോഹികളുടെ മനോഭാവമാണ്.

കള്ളപ്പണത്തിനെതിരെ രാജ്യം പോരാടുമ്പോള്‍ മുന്നണിപ്പോരാളിയായി രാജ്യത്തെ ഓരോ പൗരനും മാറിയിട്ടുണ്ട്. സാധാരണ ജനങ്ങള്‍ അതിനോട് സഹകരിക്കാന്‍ തയ്യാറാകുമ്പോഴും അതിന് അവരെ അനുവദിക്കില്ലെന്ന നിലപാടാണ് കേരളത്തിലെ ഇരു മുന്നണികളും സ്വീകരിച്ചിരിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.

pinarayi-kummanam

നരേന്ദ്രമോദിക്കെതിരായ പ്രസ്താവന നടത്തിയത് സിപിഎം നേതാവല്ല, മുഖ്യമന്ത്രിയാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ എന്നനിലയില്‍ പിണറായി വിജയന്‍ ഉത്തരവാദിത്ത ബോധത്തോടെ സംസാരിക്കണമെന്നും കുമ്മനം പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇത്തരത്തിലൊരു നിഗമനത്തിലെത്തിയതെന്ന് വെളിപ്പെടുത്തണം.

സിപിഎം അടക്കി ഭരിക്കുന്ന സഹകരണ മേഖലയില്‍ മുപ്പതിനായിരം കോടിയുടെ കള്ളപ്പണമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതിന്റെ വേവലാതിയാണ് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ഇത്ര കാലവും കള്ളപ്പണക്കാരെ സംരക്ഷിച്ചത് സിപിഎം നേതാക്കളാണ്. അവരെ എന്ത് വില കൊടുത്തും നിലനിര്‍ത്താനാണ് ഇപ്പോഴത്തെ തീരുമാനം അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്നും കുമ്മനം ആരോപിച്ചു.

പ്രധാനമന്ത്രിയെ തുഗ്ലക്കിനോട് ഉപമിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെ ജനം അവജ്ഞയോടെയാണ് കാണുന്നത്. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുതികള്‍ രാജ്യം അനുഭവിച്ചതാണ്. അതില്‍ നിന്ന് കരകയറാനുള്ള പരിശ്രമം നടത്തുന്ന ഭരണാധികാരികളെ അവഹേളിക്കുന്ന സമീപനം ജനം തിരിച്ചറിയും.

അവരോടൊപ്പം ചേര്‍ന്ന് കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാരികള്‍ അതില്‍ നിന്ന് പിന്‍മാറണം. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത എതിര്‍പ്പ് കേരളത്തില്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴത്തെ സമര പ്രഖ്യാപനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും കുമ്മനം ആരോപിച്ചു.

English summary
Note ban Kummanam Rajasekharan against Pinarayi Vijayans comment on Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X