Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപിആർ 18 കടന്നു; പക്ഷേ കേരളം ഇപ്പോഴും സുരക്ഷിതം... എന്തുകൊണ്ട്? കണക്കുകൾ നോക്കാം

തിരുവനന്തപുരം: രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ ഭൂരിപക്ഷം കേസുകളും കേരളത്തിൽ നിന്നാണ്. അതിന്റെ പേരിൽ സംസ്ഥാന സർക്കാർ അതിരൂക്ഷമായ വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് . പല സംസ്ഥാനങ്ങളിലും തീയേറ്ററുകളും സ്‌കൂളുകളും എല്ലാം തുറക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. പക്ഷേ, കേരളത്തിലോ...

എന്നാൽ , അങ്ങനെ ഭയക്കേണ്ട സാഹചര്യം ഇപ്പോഴും കേരളത്തിൽ സംജാതമായിട്ടില്ല . അങ്ങനെ ഒരു സാഹചര്യം വരാനുള്ള സാധ്യതയും കുറവാണ് . അതിനുള്ള തെളിവാണ് കേരളത്തിലെ ആശുപത്രികളിൽ ഇപ്പോഴും ഒരുങ്ങിയിരിക്കുന്ന കൊവിഡ് ചികിത്സാ സംവിധാനങ്ങൾ.

'ഐശ്വര്യ റായി അല്ലേ'.. ഞെട്ടിച്ച് ബിഗ് ബോസ് താരം സൂര്യ.. ഫോട്ടോകൾ വൈറൽ

1

പല ഘട്ടങ്ങളിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള സംസ്ഥാനമാണ് കേരളം . രാജ്യത്ത് തന്നെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതും കേരളത്തിൽ തന്നെ ആയിരുന്നു . എന്നാൽ പല സംസ്ഥാനങ്ങളിലും കൊവിഡ് നിയന്ത്രണം കൈവിട്ടുപോയ സാഹചര്യങ്ങളിലും കേരളം വ്യത്യസ്തമായിരുന്നു . പല സംസ്ഥാനങ്ങളിലും ആളുകൾ ആശുപത്രി കിടക്കകൾ ലഭിക്കാതേയും ഓക്‌സിജൻ ലഭിക്കാതേയും മരിച്ചുവീണപ്പോൾ, കേരളത്തിൽ അത്തരത്തിൽ ഒരു സംഭവം പോലും ഉണ്ടായില്ല.

2

കേരളത്തിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 കടന്നിരിക്കുകയാണ് . രണ്ട് ദിവസമായിട്ട് ഇത് തന്നെയാണ് സ്ഥിതി . ഓഗസ്റ്റ് 26 ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേരളത്തിലെ പ്രതിദിന രോഗികളുടെ കണക്ക് 30,007 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസത്തേക്കാൾ അൽപം കുറഞ്ഞിട്ടുണ്ട് എന്നത് ആശ്വസിക്കാനുള്ള വക തന്നെയാണ്.

3

കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ വരുന്ന ഒരു സാഹചര്യം കേരളത്തിൽ ഉണ്ടാവില്ലെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകും. കാരണം ആവശ്യത്തിന് ആശുപത്രി കിടക്കകളും ഐസിയുകളും വെന്റിലേറ്ററുകളും ഓക്‌സിജൻ കിടക്കകളും കൊവിഡ് രോഗികൾക്ക് മാത്രമായി കേരളത്തിൽ ഇപ്പോഴും മാറ്റിവയ്ക്കപ്പെട്ടിട്ടുണ്ട്. പ്രതിദിന രോഗബാധ അര ലക്ഷം കവിഞ്ഞാൽ പോലും കേരളത്തിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം തന്നെ ആയിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന സൂചന.

4

കേരളത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ആയി 1,697 ആശുപത്രികളാണ് കൊവിഡ് ചികിത്സകൾക്കായി ഉള്ളത് . ഈ ആശുപത്രികൾ എല്ലാം ഇപ്പോഴും സുസജ്ജമാണ്. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരം കവിഞ്ഞപ്പോഴും ആശുപത്രി കിടക്കകളിൽ പാതിയോളം ഇപ്പോഴും ഒഴിഞ്ഞുതന്നെ കിടക്കുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകത . പ്രതിദിന രോഗികൾ റെക്കോർഡ് ഉയരത്തിൽ എത്തിയ ഘട്ടത്തിലും കേരളത്തിൽ ആശുപത്രി കിടക്കകൾ ലഭിക്കാതേയോ ചികിത്സ ലഭിക്കാതേയോ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നില്ല,

6

1,697 ആശുപത്രികളിൽ ആയി ആകെയുള്ളത് 1,24,107 കിടക്കകൾ ആണ് . ഐസിയു കിടക്കകൾ ഒഴികെയുള്ള കണക്കാണിത് . ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം ഇതിൽ 70,893 കിടക്കൾ ആണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. 43 ശതമാനത്തോളം കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കായി ആകെയുള്ളത് 7,.778 ഐസിയു ബെഡ്ഡുകൾ ആണ്. ഇതിൽ 2,947 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത് . 62.1 ശതമാനം ഐസിയു ബെഡ്ഡുകൾ ഒഴിഞ്ഞു കിടക്കുന്നു.

6

1,697 ആശുപത്രികളിൽ ആയി ആകെയുള്ളത് 1,24,107 കിടക്കകൾ ആണ് . ഐസിയു കിടക്കകൾ ഒഴികെയുള്ള കണക്കാണിത് . ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം പ്രകാരം ഇതിൽ 70,893 കിടക്കൾ ആണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. 43 ശതമാനത്തോളം കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കായി ആകെയുള്ളത് 7,.778 ഐസിയു ബെഡ്ഡുകൾ ആണ്. ഇതിൽ 2,947 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത് . 62.1 ശതമാനം ഐസിയു ബെഡ്ഡുകൾ ഒഴിഞ്ഞു കിടക്കുന്നു.

7

കൊവിഡ് ചികിത്സയുടെ കാര്യത്തിൽ ഐസിയു ബെഡ്ഡുകളെ പോലെ തന്നെ നിർണായകമാണ് വെന്റിലേറ്ററുകളും ഓക്‌സിജൻ കിടക്കകളും. പല സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ കൂട്ടമരണത്തിന് വഴിവച്ചത് ഈ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ ആയിരുന്നു. എന്നാൽ 2,656 വെന്റിലേറ്ററുകളുണ്ട് കേരളത്തിൽ . അതിൽ 993 എണ്ണം മാത്രമാണ് നിലവിൽ ഉപയോഗത്തിലുള്ളത് 62.6 ശതമാനം വെന്റിലേറ്ററുകൾ ഒഴിവുണ്ട്. ഓക്‌സിജൻ സപ്ലൈ ഉള്ള നോൺ- ഐസിയു കിടക്കകൾ 24,392 എണ്ണമാണുള്ളത് . അതിൽ 10,496 എണ്ണത്തിൽ മാത്രമാണ് നിലവിൽ രോഗികളുള്ളത്. 57 ശതമാനം ഒഴിഞ്ഞുകിടക്കുന്നു.

8

ഇനി കേരളത്തിലെ രോഗബാധിതരുടെ തരംതിരിച്ച കണക്കുകൾ കൂടി പരിശോധിക്കാം. രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത കൊവിഡ് ബാധിതരുടെ എണ്ണം 3,982 ആണ് . ചെറിയ ലക്ഷണങ്ങളോട് കൂടിയ കാറ്റഗറി എ വിഭാഗത്തിൽ 8,289 രോഗികളുണ്ട്.ഇതേ വിഭാഗത്തിൽ തന്നെ കാറ്റഗറി ബിയിൽ 10,131 രോഗികളും ഉണ്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന രോഗികളുടെ എണ്ണം 3,559 ആണ്. അതീവ ഗുരുതരാവസ്ഥയിൽ ഉള്ളത് 1,185 രോഗികളും.

9

വാക്‌സിനേഷനിൽ കേരളം ഉണ്ടാക്കി മുന്നേറ്റവും ഇപ്പോഴത്തെ ഏറെക്കുറേയുള്ള സുരക്ഷിതത്വത്തിന് കാരണമാണ്. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള ഭൂരിപക്ഷം പേർക്കും വാക്‌സിൻ ലഭിച്ചുകഴിഞ്ഞു. 45 വയസ്സിന് മുകളിലുള്ളവരുടെ സ്ഥിതിയും അങ്ങനെ തന്നെ. അതുകൊണ്ട് തന്നെയാണ് മരണനിരക്ക് കേരളത്തിന് ഇപ്പോഴും പിടിച്ചുനിർത്താൻ കഴിഞ്ഞിരിക്കുന്നത്. സർക്കാർ പുറത്ത് വിടുന്ന കണക്കുകളിൽ പിഴവുണ്ട് എന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം ഏറെ ഭേദമാണ്.

10

കേരളം കൊവിഡ് പ്രതിരോധത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വ്യക്തമാക്കുന്ന ഒരു വാർത്ത റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം കൊവിഡിനെ നേരിട്ട രീതി മികച്ചതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് മരണ നിരക്ക് കേരളത്തിൽ 0.5 ശതമാനം ആണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. രോഗബാധ കണ്ടെത്തുന്നതിൽ കേരളം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്നും അത് ദേശീയ ശരാശരിയുടെ രണ്ടിരട്ടിയോളം വരും എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
പക്ഷേ, കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വലിയ ഒരു ആക്ഷേപം വേറെയുണ്ട്. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളും കടുത്ത നിയന്ത്രണങ്ങളും തന്നെ ആണത്. ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പലകോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർത്തിയിരുന്നു. അതിന് ശേഷം ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെങ്കിലും ഇപ്പോഴും വ്യാപാരികളുടെ പരാതികൾ അവസാനിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തിന്റെ 'പീക്ക്' വൈകിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി വിലയിരുത്തപ്പെടുമ്പോൾ തന്നെ, ഇത്രയും ദീർഘനാൾ നീണ്ടുനിൽക്കുന്ന കൊവിഡ് സാഹചര്യം മറ്റ് ചില പ്രതിസന്ധികളും സൃഷ്ടിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+