കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിലെ പ്രവാസിയുടെ വീട്ടില്‍ നിന്നും 500 പവന്‍ കവര്‍ന്ന നേപ്പാളി സംഘം അറസ്റ്റില്‍

Google Oneindia Malayalam News

കുന്നംകുളം: കുന്നംകുളത്ത് പ്രവാസിയുടെ വീട്ടില്‍ നിന്നും 500 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ച നേപ്പാളി സംഘത്തിലെ 4 പേര്‍ അറസ്റ്റിലായി. കുന്നംകുളത്ത് വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞുമഹമ്മദിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ സംഘമാണ് അറസ്റ്റിലായത്. ഏഴോളം പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്.

കേസില്‍ അന്വേഷണം നടത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. നേപ്പാളിലെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ ഇപ്പോള്‍ നേപ്പാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. മോഷണ സംഘത്തില്‍പ്പെടുന്ന മൂന്ന് പേര്‍ നേപ്പാളില്‍ തന്നെ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Crime

കുറ്റകൃത്യം നടത്തിയ കേസിലെ പ്രതികളെ പരസ്പം കൈമാറുന്നതിന് ഇന്ത്യ-നേപ്പാള്‍ നിയമം അനുവദിയ്ക്കാത്തതിനാല്‍ നേപ്പാളില്‍ എത്തിയ കേരള പൊലീസിന് പ്രതികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. കേരള പൊലീസിന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശ പ്രകാരം ഇവരെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.

ഒരുമാസം മുമ്പാണ് കുഞ്ഞുമുഹമ്മദിന്റെ പൂട്ടിയിട്ട വീട്ടില്‍ മോഷണം നടക്കുന്നത്. ഔട്ട് ഹൗസില്‍ തമാസിച്ചിരുന്ന ജോലിക്കാര്‍ മോഷണം നടന്ന് അടുത്ത ദിവസമാണ് വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

English summary
NRI Businessman's house looted; Four Nepalis arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X