കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി; മുന്‍വര്‍ഷത്തെക്കാള്‍ എണ്ണത്തില്‍ വര്‍ദ്ധനവ്

  • By Desk
Google Oneindia Malayalam News

മൂന്നാര്‍: വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേത്യത്വത്തില്‍ മൂന്നാര്‍ രാജമലയില്‍ നടന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. വരയാടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ ഡിവിഷനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം കണ്ടെത്തിയത് 250 വരയാടുളുകളെയാണ്. 31 ബ്ലോക്കുകളിലായാണ് കണക്കെടുപ്പ് നടന്നത്. വനം വന്യജീവി വകുപ്പാണ് കണക്കെടുപ്പ് നടത്തിയത്. വന മേഖലയില്‍ നിന്നു മാത്രമായി 1101 വരയാടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 250 വരയാടുകള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍.

ഈ വര്‍ഷം ഇരവികുളത്തെ രാജമലയില്‍ നിന്നു മാത്രമായി 69 വരയാട്ടില്‍ കുട്ടികള്‍ പിറന്നിട്ടുണ്ടെന്നാണ് കരുതുന്നത്. കൂടുതല്‍ പരിശോധനകളില്‍ നിന്ന് വ്യക്തമായ കണക്കുകള്‍ ലഭ്യമാകുകയുള്ളുവെന്ന് ഫീല്‍ഡ് ഓഫീസര്‍ ജോര്‍ജ്ജി.പി മാത്യു പറഞ്ഞു. 31 ബ്ലോക്കുകളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പഠനത്തിലാണ് വരയാടുകളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. വരയാടുകള്‍ കൂടുതലായി കാണപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിലെ 13 ബ്ലോക്കുകളിലും ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലെ 18 ബ്ലോക്കുകളിലുമായിരുന്നു സര്‍വ്വേ.

nilgiritahr

15 മുതല്‍ 20 ചതുരശ്ര കിലോമീറ്ററായിരുന്നു ഒരു ബ്ലോക്കിലുണ്ടായിരുന്നത്. ഒരു ബ്ലോക്കിന് നാലു പേരുള്‍പ്പെട്ട സംഘമാണ് കണക്കെടുപ്പിനുണ്ടായിരുന്നത്. ഈ വര്‍ഷമാണ് മാങ്കുളം, അടിമാലി മേഖലകളെ കണക്കെടുപ്പിനായി ഉള്‍പ്പെടുത്തിയത്. ജി.പി.എസ് സംവിധാനത്തോടെയായിരുന്നു സര്‍വ്വേ. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ വെള്ളായണി കാര്‍ഷിക കോളേജ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, തളിപ്പറമ്പ് സര്‍ സയിദ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ പ്രവര്‍ത്തകള്‍ എന്നിവരുള്‍പ്പെട്ട 17 അംഗ സംഘമാണ് കണക്കെടുപ്പില്‍ പങ്കെടുത്തത്.

English summary
Number of Nilgiri tahr increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X