കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ദ്ദിനാള്‍ പെട്ടു!!! പീഡന വിവരം അറിഞ്ഞില്ലെന്ന് പറഞ്ഞത് വെറുതേ... ഓഡിയോ ലീക്ക്ഡ്; അതും തള്ളി സഭ

  • By Desk
Google Oneindia Malayalam News

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ബലാത്സംഗം ചെയ്തു എന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ വാദങ്ങള്‍ പൊളിയുന്നു. ബിഷപ്പ് പീഡിപ്പിച്ചു എന്ന കന്യാസ്ത്രീയുടെ പരാതി ലഭിച്ചിട്ടില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം മാര്‍ ആലഞ്ചേരി പറഞ്ഞത്. എന്നാല്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം ആണ് പുറത്ത് വന്നിരിക്കുന്നത്.

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും പരാതിക്കാരിയായ കന്യാസ്ത്രീയും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എല്ലാ കാര്യങ്ങളും കന്യാസ്ത്രീ കര്‍ദ്ദിനാളിനോട് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്.

പീഡനത്തിന് ഇരയായിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് കര്‍ദ്ദിനാള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. സംഭവം ലത്തീന്‍ സഭയിലെ വിഷയം ആയതിനാല്‍ തനിക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കില്ലെന്നും കര്‍ദ്ദിനാള്‍ പറയുന്നുണ്ട്.

14 മിനിട്ട്

14 മിനിട്ട്

14 മിനിട്ട് ദൈര്‍ഘ്യമുള്ള ടെലിഫോണ്‍ സംഭാഷണം ആണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയോട് കന്യാസ്ത്രീ എല്ലാ വിവരങ്ങളും ഇതില്‍ വ്യക്തമാക്കുന്നുണ്ട്. പീഡന വിവരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആണ് ഇതില്‍ ഉള്ളത്.

ഇടപെടാന്‍ ആവില്ലെന്ന്

ഇടപെടാന്‍ ആവില്ലെന്ന്

കന്യാസ്ത്രീ ലത്തീന്‍ സഭയുടെ കീഴിലുള്ള സന്യാസിനി സമൂഹത്തിലെ അംഗമാണ്. അതുകൊണ്ട്, തനിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ ആവില്ലെന്നാണ് കര്‍ദ്ദിനാള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിയെ പരാതി അറിയിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പോലീസ് ചോദിച്ചാലും പറയില്ല

പോലീസ് ചോദിച്ചാലും പറയില്ല

കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് കര്‍ദ്ദിനാള്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യം താന്‍ ആരോടും പറയില്ലെന്നും അദ്ദേഹം പറയുന്നു. പോലീസ് ചോദിച്ചാല്‍ പോലും പറയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

അത് തന്നെ സംഭവിച്ചു

അത് തന്നെ സംഭവിച്ചു

ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. അപ്പോഴും തനിക്ക് പീഡന വിവരം അറിയില്ലെന്നാണ് കര്‍ദ്ദിനാള്‍ പറഞ്ഞത്. അങ്ങനെ ഒരു പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞിരുന്നു.

നാട്ടിലേക്ക് വരാന്‍

നാട്ടിലേക്ക് വരാന്‍

ബിഷപ്പിന്റെ പ്രശ്‌നത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കന്യാസ്ത്രീകളോട്, സഭാവസ്ത്രം ഉപേക്ഷിക്കാതെ തന്നെ സ്വന്തം വീടുകളിലേക്ക് തിരിച്ചുവരാന്‍ ആണ് കര്‍ദ്ദിനാള്‍ ഉപദേശിച്ചത്. അതിന് ശേഷം തനിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കത്ത് നല്‍കാനും ആവശ്യപ്പെടുന്നുണ്ട്. അല്ലാതെ ഈ വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്നാണ് കര്‍ദ്ദിനാള്‍ ടെലഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നത്.

 സഭ തള്ളി

സഭ തള്ളി

കര്‍ദ്ദിനാളിന്റെ വാദങ്ങള്‍ പൊളിച്ചുകൊണ്ടുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടും, അത് അംഗീകരിക്കാന്‍ സിറോ മലബാര്‍ സഭ തയ്യാറായിട്ടില്ല. ഫോണ്‍ സംഭാഷണം പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയാണ് എന്നാണ് സഭയുടെ ആരോപണം.

English summary
Nun Rape Case: Telephone Audio breaks Cardinal's claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X