• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മഹാമാരി വന്നിട്ടും ഇത് പോലുളള വിഷ ജന്തുക്കൾ ഇനിയും ഉണ്ടല്ലോ, അധിക്ഷേപിച്ച പ്രവാസിക്ക് നഴ്സിന്റെ മറുപടി

Google Oneindia Malayalam News

കോഴിക്കോട്: ഹിന്ദു മഹാസമ്മേളനത്തിൽ ഗൾഫിൽ ജോലി ചെയ്യുന്ന നഴ്സുമാരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ സംഘപരിവാർ അനുകൂലി ദുർഗാദാസിന് മറുപടിയുമായി സ്മിത ദീപു. ഗൾഫിൽ 12 വർഷമായി നഴ്സായി സേവനം അനുഷ്ഠിക്കുകയാണ് സ്മിത ദീപു. ഗൾഫിലേക്കുളള നഴ്സുമാരുടെ റിക്രൂട്ട്മെന്റ് തീവ്രവാദികൾക്ക് ലൈംഗിക സേവനത്തിന് വേണ്ടിയും മതംമാറ്റുന്നതിന് വേണ്ടിയുമാണ് എന്നാണ് പ്രവാസി കൂടിയായ ദുർഗാദാസ് പറഞ്ഞത്. ദുർഗാദാസ് പറഞ്ഞത് ക്ഷമിക്കാനാകില്ലെന്നും ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിംഗ് മേഖല എന്നാണോ എന്നും സ്മിത ദീപു ഫേസ്ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ഫ്ളാറ്റിൽ പോയതായി അറിഞ്ഞെന്ന് ബാലചന്ദ്ര കുമാർ, മഞ്ജു വഴങ്ങിയില്ലമഞ്ജു വാര്യരെ സ്വാധീനിക്കാൻ ദിലീപ് ഫ്ളാറ്റിൽ പോയതായി അറിഞ്ഞെന്ന് ബാലചന്ദ്ര കുമാർ, മഞ്ജു വഴങ്ങിയില്ല

സ്മിത ദീപയുടെ പ്രതികരണം: '' ദുർഗദാസേ...ഖത്തറിലെ ഒരു അംഗീകൃത നഴ്സിംഗ് സംഘടനയുടെ ഭാരവാഹിയാണ് ഞാൻ .ഈ രാജ്യത്തെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് സമൂഹത്തിൽ ഇറങ്ങി ചെന്ന ഒരു നഴ്സിംഗ് സംഘടനയുടെ ഭാരവാഹി..12 വർഷം ആയി ഖത്തർ എന്നാ മഹാരാജ്യത്ത് നഴ്സിംഗ് ജോലി ചെയ്യാൻ തുടങ്ങിയിട്ട്.അതും ഇന്ത്യയിലെ അംഗീകൃത നഴ്സിംഗ് റിക്രൂട്ട്മെന്റ് ഏജൻസിയിൽ കൂടി .ഇന്ന് ഇന്ത്യ എന്ന പെറ്റമ്മയേക്കാൾ ഒരുപിടി സ്നേഹം കൂടതൽ എനിക്ക് ഖത്തർ എന്ന എന്റെ പോറ്റമ്മയോടാണ്. അത് ഈ നാട് എനിക്കും എന്റെ കുടുംബത്തിനും തരുന്ന സുരക്ഷ കവചത്തിൽ ഉള്ള വിശ്വാസം കൊണ്ടാണ് ആണ്. നഴ്സിംഗ് സമൂഹത്തിനു ഈ രാജ്യം തരുന്ന ബഹുമാനം കൊണ്ടാണ്. അവർ തരുന്ന കരുതലിൽ ഞങ്ങൾ സുരക്ഷിതർ ആണ് എന്നുറപ്പ് ഉള്ളത് കൊണ്ടാണ്.

അങ്ങനെ ഉള്ള ഒരു രാജ്യത്ത് ജോലി ചെയ്യുന്ന ഒരു സമൂഹത്തെ ആണ് ഇത്രയും വൃത്തികെട്ട പരാമർശം നടത്തി താങ്കൾ അപമാനിച്ചേക്കുന്നത്. ഒരു ശതമാനം പോലും ക്ഷമിക്കാൻ സാധിക്കില്ല. അത്രയും വൃത്തികെട്ട മനസാണ് താങ്കൾക്ക്. താങ്കൾ എന്താണ് വിചാരിച്ചത്? ആർക്കും കേറി മേയാൻ പറ്റിയ ഒരു സമൂഹം ആണ് നഴ്സിംഗ് മേഖല എന്നാണോ? .എന്തും വിളിച്ചു പറഞ്ഞു അപമാനിക്കാൻ കഴിയും എന്നാണോ താങ്കൾ വിചാരിച്ചിരിക്കുന്നത്? വിവിധ ജാതിയിലും മതത്തിലും രാഷ്ട്രീയത്തിലും വിശ്വസിക്കുന്ന ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഉള്ള ഒരാൾ ആണ്.

സുന്ദരിമണി... പച്ച സാരിയും ചുവന്ന പൊട്ടും, അഴക് നിറച്ച് രമ്യ നമ്പീശന്റെ ചിത്രങ്ങൾ

ഞങ്ങൾ ഒരു ഒറ്റു ലക്ഷ്യം ഉള്ളൂ ഞങ്ങളുടെ മുൻപിൽ വരുന്ന ജീവൻ രക്ഷിക്കുക, സമൂഹത്തിനു വേണ്ടി ഞങ്ങളാൽ കഴിയുന്ന നന്മകൾ ചെയ്യുക,അതാണ് ഞങ്ങളുടെ കർത്തവ്യം.ഒരു രോഗി ബോധം നശിച്ചു മുൻപിൽ വരുമ്പോൾ,മൂക്കു ചുളിക്കാതെ, കണ്ണ് മിഴിക്കാതെ അവരുടെ വിസര്‍ജ്യങ്ങള്‍ അളന്നു കുറിച്ച്,അവരുടെ സ്രവങ്ങള്‍ വൃത്തിയാക്കി പരിചരിക്കുന്ന,അവരുടെ ജീവന് കാവൽ നിൽക്കുന്ന, പവിത്രമായ ഒരു ജോബിനെയാണ് താങ്കൾ അപമാനിച്ചിരിക്കുന്നത്. ഇതാണോ താങ്കളുടെ സാമൂഹ്യ പ്രതിബദ്ധത? #DurgadasSisupalan.ഇതിനു താങ്കൾ മറുപടി പറഞ്ഞേ പറ്റൂ.

ഞങ്ങളുടെ മുൻപിൽ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കൾക്ക് ഉണ്ടാകാതെ ഇരിക്കട്ടെ. പക്ഷെ ഒന്നോർക്കുക അന്നും ഞങ്ങൾ നിറമനസോടെ വെള്ളം ഇറ്റിച്ചു തരും താങ്കളുടെ ചുണ്ടുകളിലേക്ക്. കാരണം ഞങ്ങൾ നഴ്സിംഗ് എന്ന ജോലിയോട് പൂർണമായും കൂറ് പുലർത്തുന്നവർ ആണ്. സർവീസ് oriented ആണ് ഞങ്ങളുടെ പ്രൊഫഷൻ. ഇത്രയും വലിയ മഹാമാരി വന്നു ലോകം മൊത്തം കുലുക്കിയിട്ടും നിങ്ങളെ പോലുള്ള വിഷ ജന്തുക്കൾ ഇനിയും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുതം.
സ്മിത ദീപു.
ഖത്തർ.

English summary
Nurse Smitha Deepu reacts to sangh parivar supporter's comment against nurses in Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion