കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം പിൻവലിച്ചു'; 50% ഇടക്കാലാശ്വാസം നൽകാൻ ധാരണ!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴള്സുമാർ നടത്തിവന്ന സമരം പിൻവലവിച്ചു. 50% ഇടക്കാല ആശ്വാസം നൽകാൻ ചർച്ചയിൽ ധാരണയായി. മന്ത്രിമാരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ധാരണയായത്. തുടർ ചർച്ചയിൽ സമവായമായില്ലെങ്കിൽ സർക്കാർ ഇടപെട്ട് മിനിമം വേതനം നടപ്പാക്കുമെന്ന് മന്ത്രി വിഎസ് സുനിൽകുമാർ പറഞ്ഞു. വേതന വർധനവ് ആവശ്യപ്പെട്ട് നഴ്സുമാർ മൂന്ന് ദിവസമായി സമരത്തിലായിരുന്നു.

അതേസമയം പനിയുള്‍പ്പെടെ വര്‍ഷകാലത്തെ പകര്‍ച്ചവ്യാധികളെ നേരിടാന്‍ സമരത്തെ സേവനമായി മാറ്റാമെന്ന നിര്‍ദേശവുമായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അതേസമയെ തൃശൂരിലെ ദയ ആശുപത്രിയിലെ നഴ്സുമാരുടെ സമരം നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. 50 ശതമാനം ഇടക്കാലാശ്വാസം നൽകാമെന്ന വ്യവസ്ഥയാണ് ദയ ആശുപത്രി മാനേജ്മെന്റ് അംഗീകരിച്ചതോടെയായിരുന്നു സമരം അവസാനിപ്പിച്ചത്.

Nurse

അതേസമയം, നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും മന്ത്രിമാരും ശ്രമിക്കുന്നതിനിടെ ചില സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സ്വീകരിക്കുന്ന ധിക്കാരപരമായ നടപടികളിൽ യുഎൻഎ പ്രതിഷേധം അറിയിച്ചു. അതേസയം സർക്കാർ ആവശള്യപ്പെട്ടാൽ സമരം അവസാനിപ്പിക്കും വരെ സൗജന്യ സേവനം നടത്താൻ തയ്യാറാണെന്നും നഴ്സ് അസോസിയേഷൻ പറഞ്ഞിരുന്നു. ഇതിനിടയിലാണ് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമായത്.

English summary
Nursres association strike ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X