പാമ്പാടിയില്‍ ജിഷ്ണു,കോട്ടയത്ത് ശ്രീക്കുട്ടി... തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജ് മാനേജ്‌മെന്റില്‍ നിന്നുണ്ടായ ഭീഷണിയാണ് ശ്രീക്കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കോളേജ് ഹോസ്റ്റലിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ശ്രീക്കുട്ടി, ഹോസ്റ്റല്‍ വാര്‍ഡനും ചില സഹപാഠികള്‍ക്കുമെതിരെ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീക്കുട്ടിക്ക് നേരെ കോളേജ് മാനേജ്‌മെന്റില്‍ നിന്നും ഹോസ്റ്റല്‍ അധികൃതരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നതായും ആരോപണമുണ്ട്. ഈ ഭീഷണിയെ തുടര്‍ന്നാണ് ശ്രീക്കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

suicide

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. ഹോസ്റ്റലിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീക്കുട്ടിക്കെതിരെ കോളേജ് മാനേജ്‌മെന്റ് ഭീഷണി മുഴക്കിയിരുന്നുവെന്ന ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

English summary
nursing student commits suicide in kottayam
Please Wait while comments are loading...