കണ്ണൂരിൽ നഴ്സ്മാരുടെ സമരം പൊളിയും?നേരിടാൻ പുതിയതന്ത്രം!നഴ്സ്മാരില്ലെങ്കിലും ആശുപത്രികൾ സ്തംഭിക്കില്ല

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂർ: ശമ്പള വർധന ആവശ്യപ്പെട്ട് കണ്ണൂരിൽ സമരം നടത്തുന്ന നഴ്സുമാരെ നേരിടാൻ ജില്ലാ ഭരണകൂടത്തിന്റെ പുതിയ തന്ത്രം. ഇന്ത്യൻ നഴ്സസ് അനോസിയേഷൻ തിങ്കളാഴ്ച മുതൽ അനിശ്ചിത കാല സമരം നടത്താൻ തീരുമിനിച്ചിരിക്കവെയാണ് പുതിയ തന്ത്രവുമായി ജില്ലാ ഭരണകൂടം തന്നെ രംഗത്തെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥിനികളെ വിന്യസിച്ച് സമരം നേരിടാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. തീരുമാനം തിങ്കളാഴ്ച മുതൽ നടപ്പാക്കും.

സമരക്കാരുമായി ചർച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അനിശ്ചിതകാല സമരം മാറ്റിവച്ചിരുന്നു. ബുധനാഴ്ചത്തേക്കാണ് സമരം മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചിട്ടും ചില നഴ്സിങ് സംഘടനകൾ വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

വിദ്യാർഥികളെ ഇറക്കും

വിദ്യാർഥികളെ ഇറക്കും

ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളെ ഇറക്കി സമരം നേരിടാനാണ് കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അവസാന വർഷ നഴ്സിങ് വിദ്യാർഥികളുടെ സേവനമാകും ലഭ്യമാക്കുക.

തിങ്കളാഴ്ച മുതൽ

തിങ്കളാഴ്ച മുതൽ

തിങ്കളാഴ്ച മുതൽ ഒരു വിഭാഗം നഴ്സിങ് സംഘടനകൾ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഇവരെ നേരിടുന്നതിന് തിങ്കളാഴ്ച മുതൽ ആശുപത്രികളിൽ നഴ്സിങ് വിദ്യാർഥികളെ നിയോഗിക്കും.

കളക്ടറുടെ നിർദേശം

കളക്ടറുടെ നിർദേശം

സമരത്തെ നേരിടാൻ വിദ്യാർഥികളെ ഇറക്കാൻ കളക്ടർ നിർദേശം നൽകി. പനി പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വിദ്യാർഥികളെ ആശുപത്രികളിലേക്ക് അയക്കാൻ കോളേജ് പ്രിൻസിപ്പൽമാർക്ക് കളക്ടർ നിര്‍ദേശം നൽകി.

വാഹന സൗകര്യവും ശമ്പളവും

വാഹന സൗകര്യവും ശമ്പളവും

ദിവസം 150 രൂപ വിദ്യാർഥികൾക്ക് പ്രതിഫലം നൽകാനും നിർദേശമുണ്ട്. വിദ്യാർഥികളെ ആശുപത്രികളിലെത്തിക്കാൻ വാഹന സൗകര്യവും ഏർപ്പെടുത്തണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്.

വിദ്യാർഥികൾക്കെതിരെ നടപടി

വിദ്യാർഥികൾക്കെതിരെ നടപടി

അതേസമയം ജോലിക്ക് ഹാജരാകാത്ത വിദ്യാർഥികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. അത്തരം വിദ്യാര്‍ഥികളെ ക്ലാസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

കണ്ണൂരിൽ നിരോധനാജ്ഞ

കണ്ണൂരിൽ നിരോധനാജ്ഞ

നഴ്സ്മാരുടെ സമരം കണക്കിലെടുത്ത് തിങ്കളാഴ്ച കണ്ണൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സ്മാർ സമരം നടത്തുന്ന ആശുപത്രികൾക്ക് പോലീസ് കാവലും ഏർപ്പെടുത്തും.

ശമ്പള വർധന ആവശ്യപ്പെട്ട്

ശമ്പള വർധന ആവശ്യപ്പെട്ട്

നഴ്സ്മാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. സർക്കാർ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ 17000 രൂപ വരെ നൽകണമെന്ന് തീരുമാനമായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് സംഘടനകൾ സമരം തുടരുന്നത്.

English summary
nursing students instead of nurses in kannur private hospital.
Please Wait while comments are loading...