ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?

  • Written By:
Subscribe to Oneindia Malayalam

കോട്ടയം/തിരുവനന്തപുരം: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തിങ്കളാഴ്ച കേരളത്തിലെത്തും. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ തിങ്കളാഴ്ച ഉച്ചയോടെയാണ് വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിക്കുക.

കൊച്ചിയില്‍ പിടിയിലായത് 12 സിനിമാക്കാര്‍! ഫ്‌ളാറ്റില്‍ കയറിയ പോലീസും ഞെട്ടി! ചരസ് മാത്രമല്ല...

ഗെയിലിന്റെ വാടകയിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് കോടികളുടെ വരുമാനം! സമരത്തിന് പിന്നില്‍ സാമ്പത്തിക ലാഭമോ?

ഹാദിയയുടെയും, മാതാപിതാക്കളുടെയും മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാനാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കേരളത്തിലെത്തുന്നത്. അതേസമയം, ആരുടെയും പരാതിയെ തുടര്‍ന്നല്ല തന്റെ സന്ദര്‍ശനമെന്നും, ഹാദിയ വിഷയം വാര്‍ത്തകളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് അവരെ സന്ദര്‍ശിക്കുന്നതെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി.

 ഹാദിയയെ കാണാന്‍...

ഹാദിയയെ കാണാന്‍...

ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ തിങ്കളാഴ്ച ഉച്ചയോടെയാണ് കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 12.30ഓടെ വൈക്കത്ത് എത്തുന്ന രേഖാ ശര്‍മ്മ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ആദ്യം സന്ദര്‍ശിക്കും. ഹാദിയയുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തുന്ന രേഖാ ശര്‍മ്മ, അവരുടെ മൊഴികളും രേഖപ്പെടുത്തും.

കേരളത്തില്‍...

കേരളത്തില്‍...

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കേരളത്തിലെത്തുന്നത്. ആദ്യ ദിവസം വൈക്കത്ത് ഹാദിയയുടെ വീട്ടിലാണ് രേഖാ ശര്‍മ്മ സന്ദര്‍ശനം നടത്തുന്നത്. എന്നാല്‍ തന്റെ കേരള സന്ദര്‍ശനം ആരുടെയും പരാതിയെ തുടര്‍ന്നല്ലെന്നാണ് രേഖാ ശര്‍മ്മയുടെ വിശദീകരണം.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

തിങ്കളാഴ്ച ഹാദിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രേഖാ ശര്‍മ്മ, ചൊവ്വാഴ്ച നിമിഷ ഫാത്തിമയുടെ അമ്മയെയും സന്ദര്‍ശിക്കും. നിമിഷയുടെ അമ്മ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തുന്ന രേഖാ ശര്‍മ്മ, അവരുടെ മൊഴികളും രേഖപ്പെടുത്തും.

ബിന്ദു...

ബിന്ദു...

മകളെ കാണാതായത് സംബന്ധിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു നേരത്തെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ തിരുവനന്തപുരത്ത് എത്തുന്നത്.

യോഗാ കേന്ദ്രം...

യോഗാ കേന്ദ്രം...

നിര്‍ബന്ധിത മതപരിവര്‍ത്തനവും, പീഡനവും നടക്കുന്നുവെന്ന് ആരോപണമുയര്‍ന്ന തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തിലും രേഖാ ശര്‍മ്മ സന്ദര്‍ശനം നടത്തും. എന്നാല്‍ യോഗാ കേന്ദ്രത്തിലെ അന്തേവാസികളായിരുന്ന പെണ്‍കുട്ടികളെ ഇത്തവണ സന്ദര്‍ശിക്കുന്നില്ലെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

ലവ് ജിഹാദിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ തേടി NIA | Oneindia Malayalam
തിരുവനന്തപുരത്ത്....

തിരുവനന്തപുരത്ത്....

അവസാന ദിവസം സംസ്ഥാന പോലീസ് മേധാവിയുമായും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കൂടിക്കാഴ്ച നടത്തുന്നുണ്്. പോലീസ് മേധാവിയുടെ പ്രതികരണങ്ങളും രേഖപ്പെടുത്തിയ ശേഷം കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കുമെന്നാണ് സൂചന. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ബുധനാഴ്ച വൈകീട്ടോടെ രേഖാ ശര്‍മ്മ കേരളത്തില്‍ നിന്ന് യാത്രതിരിക്കും.

English summary
nwc chairperson rekha sharma will visit haidya and bindhu.
Please Wait while comments are loading...