ഒ രാജഗോപാലിനെ വെറും മണ്ടന്‍ സംഘിയാക്കല്ലേ...!! പിണറായി സഖാവ് പറഞ്ഞതാണ് അന്തങ്കമ്മിത്തരം..!!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള നിയമസഭയിലെ ഏക ബിജെപി അംഗമായ മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിന് കഴിഞ്ഞ ദിവസം ട്രോളന്മാര്‍ പൊങ്കാലയിട്ടിരുന്നു. നിയമസഭയില്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് രാജഗോപാല്‍ ചോദിച്ച ചോദ്യം മണ്ടത്തരമായിരുന്നുവെന്നതായിരുന്നു ട്രോളുകള്‍ക്കുള്ള കാരണം. എന്നാല്‍ മണ്ടത്തരം പറഞ്ഞത് രാജഗോപാലല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്.

സൗദിയിലെ മലയാളികൾക്ക് വന്‍തിരിച്ചടി..!! ജൂലൈ മുതല്‍ പ്രവാസി കുടുംബങ്ങള്‍ രാജ്യം വിടും..!!

ലിംഗം മുറിഞ്ഞ സ്വാമി മറ്റു പലതിലും വിരുതന്‍...! കണ്ണില്‍ നോക്കി വീഴ്ത്തും..!! ചൂണ്ടുവിരലാണ് ആയുധം..!

രാജഗോപാലിന് ട്രോൾ

ലാവിലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്നാണ് രാജഗോപാല്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യം. ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയില്‍ വാദിച്ചിട്ടില്ല എന്നതാണ് രേഖാമൂലം ലഭിച്ച മറുപടി.

പിണറായി പറഞ്ഞത് കള്ളം

എന്നാല്‍ ഈ ഉത്തരം കളവാണെന്നാണ് ഒ രാജഗോപാല്‍ വാദിക്കുന്നത്. ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിട്ടുണ്ട്. ഹരീഷ് സാല്‍വെ ഹാജരായിട്ടുണ്ട്. വന്‍ തുക ഫീസിനത്തില്‍ നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രി നല്‍കിയ മറുപടി അസത്യമാണെന്ന് രാജഗോപാല്‍ വാദിക്കുന്നു.

പരാതി നൽകും

മെയ് പതിനേഴിന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ 4166ാം നമ്പര്‍ ഉത്തരത്തിലാണ് തെറ്റായ വിവരം മുഖ്യമന്ത്രി നല്‍കിയതെന്നും രാജഗോപാല്‍ പറയുന്നു. ഇതിനെതിരെ സഭാ ചട്ടങ്ങള്‍ പ്രകാരമുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്നും സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും രാജഗോപാല്‍ പറഞ്ഞു.

സുപ്രീംകോടതിയിൽ വാദിച്ചിട്ടുണ്ട്

ലാവ്‌ലിന്‍ കേസില്‍ 2009 ഓഗസ്റ്റ് 30ന് ഹരീഷ് സാല്‍വെ, എഫ്എസ് നരിമാന്‍ എന്നിവര്‍ ഹാജരായിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കേസ് കോടതിയില്‍ വന്നത്. 31ലെ പത്രങ്ങളില്‍ അത് സംബന്ധിച്ച വാര്‍ത്തകളും വന്നിട്ടുണ്ടെന്നും രാജഗോപാല്‍ അവകാശപ്പെടുന്നു.

ഗവർണറുടെ നീക്കത്തിനെതിരെ

അന്നത്തെ ഗവര്‍ണര്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് കണക്കിലെടുക്കാതെ പിണറായി വിജയനെ വിചാരണ ചെയ്യാനുള്ള സിബിഐ അപേക്ഷ അംഗീകരിച്ചു. ഇതിനെതിരെയായിരുന്നു പിണറായി നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്. എഫ്എസ് നരിമാന്‍ പിണറായിക്ക് വേണ്ടി ഹാജരായി.

സർക്കാരിന് വേണ്ടി സാൽവെ

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹരീഷ് സാല്‍വെയും ഹാജരായി. പിണറായിയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ടാണ് അന്ന് വിഎസ് സര്‍ക്കാരിന് വേണ്ടി സാല്‍വേ വാദിച്ചത്. അതുകൊണ്ടുതന്നെ സുപ്രീം കോടതിയില്‍ ലാവ്‌ലിന്‍ കേസ് ഹരീഷ് സാല്‍വെ വാദിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.

English summary
O Rajagopal against Pinarayi Vijayan on his reply in Lavalin Case in Assembly
Please Wait while comments are loading...