നിയമസഭയിലും രാജഗോപാലിന്റെ ജാതിവിവേചനം? ഓണ്‍ലൈനില്‍ ചര്‍ച്ച കൊഴുക്കുന്നു
തിരുവനന്തപുരം: സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ശ്രീരാമകൃഷ്ണനാണ് വോട്ട് ചെയ്തതെന്ന് നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ആയ ഒ രാജോഗാപാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. രാജഗോപാല്‍ ചെയ്തത് മന:സാക്ഷി വോട്ടാണെന്നാണ് അദ്ദേഹം ബിജെപിയും പറയുന്നത്.
എന്നാല്‍ രാജഗോപാലിന് വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍ രാജഗോപാല്‍ നിരത്തിയപ്പോഴാണ് സംഗതി കൈവിട്ട് പോയത്. ഒ രാജഗോപാല്‍ എന്ന ബിജെപി നേതാവിന്റെ ജാതി വെറിയാണോ അത്തരം ഒരു വോട്ടിന് പിറകില്‍ എന്ന് വരെയായി ഇപ്പോള്‍ ചര്‍ച്ചകള്‍.

ബിജെപിക്കാരനല്ലേ
ഒ രാജഗോപാല്‍ ബിജെപിക്കാരനല്ലേ... അപ്പോള്‍ പിന്നെ അങ്ങനെയല്ലേ ചിന്തിക്കൂ എന്നാണ് ഒരു വിഭാഗം പറയുന്നത്.

ശ്രീരാമകൃഷ്ണന്‍
ശ്രീരാമകൃഷ്ണന്‍ എന്ന പേരില്‍ ശ്രീരാമനും കൃഷ്ണനും ഉണ്ട്. അതുകൊണ്ട് വോട്ട് ചെയ്തു എന്നല്ലേ ഒ രാജഗോപാല്‍ പറഞ്ഞത്. വിമര്‍ശകര്‍ കുറച്ച് കൂടി കടന്നാണ് പറയുന്നത്.

നായര്‍ ആണത്രെ
ശ്രീരാമകൃഷ്ണന്റ പേരില്‍ രാമനും കൃഷ്ണനും വന്നത് മാത്രമല്ല, അദ്ദേഹം നായര്‍ ആയതുകൊണ്ട് കൂടിയാണ് രാജഗോപാല്‍ വോട്ട് ചെയ്തത് എന്നാണ് ആക്ഷേപം.

സംവരണ മണ്ഡലം
സംവരണ മണ്ഡലത്തില്‍ നിന്ന് ജയിച്ചുവന്ന ആളായിരുന്നു യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി വിപി സജീന്ദ്രന്‍. ഈ ഒറ്റക്കാര്യം കൊണ്ടാണ് രാജഗോപാല്‍ സജീന്ദ്രന് വോട്ട് ചെയ്യാതിരുന്നതെന്നും ആരോപിയ്ക്കുന്നു.

പണ്ട് മുതലേ
ഒ രാജഗോപാലിന്റെ ജാതി ചിന്തയ്ക്ക് ചരിത്രത്തിന്റെ പിന്‍ബലവും തേടുന്നുണ്ട് ചിലര്‍. പണ്ട് ഗോപിനാഥ് മുണ്ടെ മരിച്ചപ്പോള്‍ രാജഗോപാല്‍ പറഞ്ഞ കാര്യമാണ് ഉദാഹരിയ്ക്കുന്നത്. പ്രമോദ് മഹാജന്റെ കുടുംബമാണ് മുണ്ടെ എന്ന് പറയാന്‍ പറ്റില്ല, മഹാജന്‍ ബ്രാഹ്മണനും മുണ്ടേ പിന്നാക്ക സമുദായക്കാരനും ആണെന്ന് അന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ രാജഗോപാല്‍ പറഞ്ഞിരുന്നു.

ശ്രീത്വമുള്ള മുഖം
ശ്രീത്വമുള്ള മുഖമാണ് ശ്രീരാമകൃഷ്ണന് എന്നും ഒ രാജഗോപാല്‍ പറഞ്ഞിരുന്നു. ദളിതനായ വിപി സജീന്ദ്രന്റെ മുഖത്തിന് ശ്രീത്വമില്ലേ എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം.

ആദ്യ ദിവസം തന്നെ
എന്തായാലും നിയമസഭയിലെ ആദ്യ ദിവസം തന്നെ വിവാദത്തിനാണ് ഒ രാജഗോപാല്‍ തിരികൊളുത്തിയിട്ടുള്ളത്.












Click it and Unblock the Notifications