ഓഖി ശക്തി കുറയുന്നു; ലക്ഷദ്വീപ് ശാന്തമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കടലും കരയും വിറപ്പിച്ച കൊടുങ്കാറ്റിനുശേഷം ലക്ഷദ്വീപ് ശാന്തമാകുന്നു. ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മണിക്കൂറില്‍ 70 കിലോമീറ്ററായി കുറഞ്ഞു. വെള്ളിയാഴ്ച 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് അടിച്ചിരുന്നത്. എങ്കിലും 48 മണിക്കൂര്‍ കൂടി അതീവ ജാഗ്രതയിലിരിക്കുവാന്‍ ലക്ഷദ്വീപ് നിവാസികളോട് അഡ്മിനിസ്‌ട്രേറ്റ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ഓഖി മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്രത്തിന് വീഴ്ചപറ്റിയെന്ന് കേന്ദ്രമന്ത്രി അൽഫോൺ‌സ് കണ്ണന്താനം

മിക്ക ദീപുകളിലും വ്യാപകമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. അനേകം വീടുകളുടെ മേല്‍ക്കൂരകള്‍ കാറ്റില്‍ പറുപോയി. തെങ്ങുകള്‍ കടപുഴകി. ഫിഷിംഗ് ബോട്ടുകളും തകര്‍ന്നിട്ടുണ്ട്. കല്‍പേനിയിലെ ഹെലിപാഡ് വെള്ളം കയറി നശിച്ചു. മിനിക്കോയ്, കല്‍പേനി ദീപുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് ലക്ഷദ്വീപ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടാവാതിരിക്കാന്‍ എല്ലാ ദ്വീപിലെയും വൈദ്യുതബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

lakshdweepmpfaisal

ലക്ഷദ്വീപിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഒരു ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ ഉടനെ തന്നെ ദ്വീപിലേക്ക് അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് അറിയിച്ചതായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫെസല്‍ പി.പി പറഞ്ഞു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

minicoy

കാലവര്‍ഷക്കെടുതികള്‍ കുറഞ്ഞെങ്കിലും നാവികസേന, കോസ്റ്റ്ഗാര്‍ഡ് എന്നിവ തങ്ങളുടെ സുരക്ഷക്കായി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെന്ന് ലക്ഷദ്വീപ് നിവാസികള്‍ക്കിടയില്‍ വ്യാപകമായ പരാതിയുണ്ട്. കേരളത്തില്‍ നിന്നെത്തിയ പല ചരക്ക് പത്തേമാരികളടക്കം മുങ്ങിത്താഴുന്ന സമയത്ത് കേന്ദ്രസേനയുടെ ഭാഗത്തുനിന്നും സമയബന്ധിതമായ ഇടപെടല്‍ ഉണ്ടായില്ലൊണ് നാട്ടുകാരുടെ ആരോപണം. വെള്ളിയാഴ്ച പലയിടത്തും ഇവരുമായി നാട്ടുകാര്‍ വാക്തര്‍ക്കത്തില്‍ ആയിരുന്നു.

English summary
Ockhi cyclone becoming weak; Lakshadweep

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്