ഓഖി ദുരന്തം: രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി.. തിരച്ചിൽ തുടരുന്നു

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ഓഖി ദുരന്തത്തില്‍ അകപ്പെട്ട് കടലില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും, മറ്റൊരാളുടെ മൃതദേഹം കാസര്‍കോട് തീരത്ത് നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കരയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് മൃതദേഹങ്ങളും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ബേപ്പൂരില്‍ നിന്നും തെരച്ചിലിന് പോയവരാണ് കാസര്‍കോട് തീരത്ത് നിന്നും ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

നടുക്കം മാറാതെ സിനിമാലോകം.. നടിയെ ആക്രമിച്ച കേസിൽ മുകേഷിന്റെ മൊഴിയും പുറത്ത്

ockhi

105 ബോട്ടുകളിലായി വിവിധ തീരങ്ങളില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് തിരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്. കണ്ണൂര്‍ തീരത്ത് നിന്നും കഴിഞ്ഞ ദിവസം മറ്റൊരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. ക്രിസ്തുമസിന് മുന്‍പ് കടലില്‍ കാണാതായ മുഴുവന്‍ പേരെയും തിരിച്ചെത്തിക്കും എന്നാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Ockhi Cyclone: Two more deadbody's found near Lakshadweep and Kasarkode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്