ജപ്പാൻ കപ്പൽ രക്ഷപ്പെടുത്തിയെന്നത് പച്ചക്കള്ളം! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തെറ്റായ വിവരങ്ങൾ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തെറ്റായ വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തകർക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട എട്ടു മണിക്കൂർ. ഓഖി ചുഴലിക്കാറ്റിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ജപ്പാനിൽ നിന്നുള്ള കപ്പൽ രക്ഷിച്ചെന്ന തെറ്റായ വിവരമാണ് രക്ഷാപ്രവർത്തകരെയും പോലീസിനെയും വലച്ചത്. മനോരമ ഓൺലൈനാണ് തെറ്റായ വിവരത്തെ തുടർന്ന് രക്ഷാപ്രവർത്തനം വൈകിയെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം താനൂരിൽ നബിദിന റാലിക്കിടെ സംഘർഷം, ആറു പേർക്ക് വെട്ടേറ്റു

ഇന്ത്യയിൽ ചുഴലിക്കാറ്റ്, ഇറാനിൽ ഭൂകമ്പം, സംഭവിക്കുന്നതെന്ത്? ഇറാനിൽ 30ലേറെ തുടർചലനങ്ങൾ...

ഓഖി ചുഴലിക്കാറ്റിൽ നിരവധി മത്സ്യത്തൊഴിലാളികളാണ് കടലിൽ കുടുങ്ങിയിരുന്നത്. ഇവരെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് 90 പേരെ ജപ്പാനിൽ നിന്നുള്ള കപ്പൽ രക്ഷപ്പെടുത്തിയെന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് വിവരം പുറത്തുവിട്ടത്.

രക്ഷപ്പെടുത്തിയെന്ന്...

രക്ഷപ്പെടുത്തിയെന്ന്...

ജപ്പാനിൽ നിന്നുള്ള കപ്പൽ 90 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം പുറത്തുവിട്ടത്. നാലു ബോട്ടുകളിലായി കടലിൽ കുടുങ്ങിയ ഇവരെ ജപ്പാനിൽ നിന്നുള്ള കപ്പൽ കണ്ടെത്തിയെന്നും, ഇവർ കപ്പലിൽ സുരക്ഷിതരാണെന്നുമായിരുന്നു വിവരം. ഇവരെ തീരസംരക്ഷണ സേന ഉടൻതന്നെ കരയിലെത്തിക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.

പോലീസും, രക്ഷാപ്രവർത്തകരും...

പോലീസും, രക്ഷാപ്രവർത്തകരും...

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിവരത്തെ തുടർന്ന് തീരസംരക്ഷണ സേനയും, പോലീസും, രക്ഷാപ്രവർത്തകരും വിഴിഞ്ഞം ഹാർബറിലേക്ക് കുതിച്ചു. മത്സ്യത്തൊഴിലാളികളെ കരയിലെത്തിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി 18 ആംബുലൻസുകളും ഹാർബറിൽ എത്തി. ഇതോടൊപ്പം ഒൻപത് ഡോക്ടർമാരെയും ആരോഗ്യവകുപ്പ് അയച്ചിരുന്നു.

ആരെയും കണ്ടെത്താനായില്ല...

ആരെയും കണ്ടെത്താനായില്ല...

ജപ്പാനിൽ നിന്നുള്ള കപ്പൽ കണ്ടെത്താനായി തീരസംരക്ഷണ സേന മണിക്കൂറുകളോളം കടലിൽ തിരച്ചിൽ നടത്തി. ഇതിനിടെ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളും മാധ്യമപ്രവർത്തകരും വിഴിഞ്ഞം ഹാർബറിലെത്തിയിരുന്നു. തുടർന്ന് എട്ടു മണിക്കൂറിന് ശേഷം, രാത്രി ഏഴ് മണിയോടെയാണ് തിരച്ചലിന് പോയ തീരസംരക്ഷണ സേനയുടെ ബോട്ടുകൾ തിരിച്ചെത്തിയത്.

ഹെലികോപ്റ്ററിൽ...

ഹെലികോപ്റ്ററിൽ...

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും ജപ്പാനിൽ നിന്നുള്ള കപ്പൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് തീരസംരക്ഷണ സേന മറുപടി നൽകിയത്. ചില വിദേശ കപ്പലിലുണ്ടായിരുന്ന മൂന്നു പേരെ ഹെലികോപ്റ്ററിൽ കരയിലെത്തിച്ചെന്നും തീരസംരക്ഷണ സേന വ്യക്തമാക്കി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടം ക്ഷുഭിതരായി. ഇവർ ആരോഗ്യ വകുപ്പ് ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും തടഞ്ഞുവെയ്ക്കുകയും ചെയ്തു. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തെറ്റായ വിവരത്തെ തുടർന്ന് വിലപ്പെട്ട എട്ടു മണിക്കൂറാണ് രക്ഷാപ്രവർത്തകർക്ക് നഷ്ടപ്പെട്ടത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
ockhi;fake information from chief ministers office, rescue operations delayed.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്