കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടിയന്‍ മൊബൈലില്‍; യുവാവിനെ പിടികൂടി, കേസെടുക്കാതെ പോലീസ്!!

Google Oneindia Malayalam News

തൃശൂര്‍: തിയേറ്ററില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ പകര്‍ത്തിയയാളെ പിടികൂടി. രാഗം തിയേറ്ററില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയ വ്യക്തിയെ ആണ് പിടികൂടിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ റിലീസായ ചിത്രം ഉച്ചയ്ക്ക് ശേഷം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അപ്ലോഡ് ചെയ്തത് ആര് എന്ന സംഭവത്തില്‍ അന്വേഷണം നടക്കവെയാണ് തൃശൂരില്‍ ഒരാളെ പിടികൂടിയത്.

X

എന്നാല്‍ കേസെടുക്കാതെ ഇയാളെ പോലീസ് വിട്ടയച്ചു. ഫിലിം റെപ്രസന്റീവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഒരുമിനുറ്റ് മാത്രമേ ടെലികാസ്റ്റ് ചെയ്തിട്ടുള്ളൂവെന്ന് അറിയിച്ചു. പകര്‍ത്തിയ ഭാഗങ്ങള്‍ ഡിലീറ്റ് ചെയ്യിപ്പിച്ചു. പരാതിയുണ്ടായിരുന്നില്ല എന്നാണ് പിടികൂടിയ വ്യക്തിയെ വിട്ടയച്ച സംഭവത്തില്‍ പോലീസിന്റെ വിശദീകരണം.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് സിനിമ ഇന്റര്‍നെറ്റില്‍ കണ്ടത്. തമിഴ് എംവി എന്ന വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തത്. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് കഴിഞ്ഞദിവസം മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഒടിയന്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് ഒടിയന്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് തൃശൂരില്‍ ഒരാളെ പിടികൂടിയത്. എന്നാല്‍ ഇയാളെ വിട്ടയച്ചതിന് പിന്നില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

English summary
Police detained Oone for Odiyan film recorded in Theater
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X