Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം

പാലക്കാട്: സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ നിഷ്‌കളങ്കനായ ഗ്രാമീണന്റെ വേഷത്തിലെത്തുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കഥാപാത്രങ്ങളെ മലയാളികള്‍ എങ്ങിനെ മറക്കാനാണ്. എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളെ അഭിനയ മാസ്മരികതകൊണ്ട് തന്റെതാക്കിമാറ്റിയ മഹാനായ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ഇന്ന് ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതാതെ ബുദ്ധിമുട്ടുകയാണ്.

ഒടുവില്‍ ഓര്‍മയായിട്ട് എട്ടുവര്‍ഷം പിന്നിടുമ്പോഴാണ് കുടുംബത്തിന് ഈ ദുരവസ്ഥ നേടിയേണ്ടി വന്നിരിക്കുന്നത്. ഒടുവിലിന്റെ ഭാര്യയും മകളും ചെറുമക്കളും ദാരിദ്രത്തിലാണ് കഴിഞ്ഞു പോകുന്നത്. ചലചിത്ര അക്കാദമി നല്‍കുന്ന 1000 രൂപ പെന്‍ഷനും മാനസിക വളര്‍ച്ചയെത്താത്ത ചെറുമകള്‍ക്ക് ലഭിക്കുന്ന വികലാംഗ പെന്‍ഷനുമാണ് കുടുംബത്തിന്റെ ഏക ആശ്രയം.

oduvil

ചികിത്സയ്ക്കു മാത്രം മാസം പതിനഞ്ചായിരത്തോളം രൂപ വേണ്ടിവരുന്നിടത്താണ് ഒടുവിന്റെ കുടുംബം ചെറിയ വരുമാനവുമായി പട്ടിണിയിലൂടെ കടന്നുപോകുന്നത്. അവസാനകാലത്ത് ഒടുവിന് വേണ്ടിവന്ന ചികിത്സയാണ് കുടുംബത്തിന്റെ സാമ്പത്തികനില താളം തെറ്റിച്ചതെന്നു പറയുന്നു. വീട് പണയം വെച്ചാണ് അന്ന് ചികിത്സ നടത്തിയത്. അത് തിരിച്ചെടുക്കാന്‍ കഴിഞ്ഞതുമാത്രമാണ് കുടുംബത്തിന്റെ ആശ്വാസം.

ഒരുകാലത്ത് മലയാള സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. ചലചിത്ര താരങ്ങളുടെ സംഘടനയായ അമ്മയും മറ്റു സുഹൃത്തുക്കളും സിനിമാക്കാരുമെല്ലാം ഈ കുടുംബത്തെ മറന്നുകഴിഞ്ഞു. സര്‍ക്കാരില്‍ നിന്നോ 'അമ്മ'യില്‍ നിന്നോ ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ഈ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+