കരിപ്പുര്‍ വഴി സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് നല്‍കിയത് വിമാനടിക്കറ്റും 20,000 രൂപയും

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കരിപ്പുര്‍ വിമാനത്തവളം വഴി സ്വര്‍ണം കടത്താന്‍ കാരിയര്‍ക്ക് പ്രതിഫലം നല്‍കിയത് വിമാന ടിക്കറ്റും 20,000 രൂപയും. കൊണ്ടുവരേണ്ടത് 27ലക്ഷം രൂപയുടെ 892ഗ്രാം സ്വര്‍ണം. എക്‌സറെ പരിശോധനയില്‍പിടിക്കപ്പെടാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പര്‍ ഒട്ടിച്ച് കയ്യിലെ ഫയലിനുളളിലും കാലിലെ സോക്‌സിനുളളിലുമായി ഒളിപ്പിച്ചും നല്‍കി.

കാസര്‍ഗോഡ് ഗവ: മെഡിക്കല്‍ കോളേജ്; കാത്തിരിപ്പ് സമരം 28ന്

ദുബായില്‍ വെച്ച് പരിചയപ്പെട്ട കൊടുവള്ളി സ്വദേശിയാണ് വടകര വലിയക്കാട് മുട്ടുങ്ങല്‍ മീത്തലെ മനന്താനത്ത് സുബൈറിന്റെ(32) കയ്യില്‍ ഇന്നലെ(ഞായര്‍) ഇത്തരത്തില്‍ സ്വര്‍ണം കൊടുത്തയച്ചത്.

karippoor

കരിപ്പൂരില്‍ പിടികൂടിയ തകിടുകളില്‍ രൂപത്തിലുള്ള സ്വര്‍ണം.

ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ സുബൈറിന്റെ കയ്യിലെ ഫയലിനുളളിലും കാലിലെ സോക്‌സിനുളളിലുമായി ഒളിപ്പിച്ചു കടത്തിയ 27 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇന്നലെ(ഞായര്‍) രാവിലെ ഇന്‍ഡിഗോ എയര്‍ വിമാനത്തില്‍ ദുബായില്‍ നിന്നാണ് സുബൈര്‍ കരിപ്പൂരിലെത്തിയത്. ഡോര്‍ ഫ്രൈം മെറ്റല്‍ ഡിറ്റക്ടറിലൂടെ കടന്നൂ പോകവെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെടുത്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പ്രത്യേക ഫയലില്‍ നിന്നാണ് ആദ്യം സ്വര്‍ണം പിടികൂടിയത്. ഫയല്‍ ചട്ടകള്‍ക്കുള്ളില്‍ ഫിലമെന്റ് രൂപത്തിലാക്കിയ സ്വര്‍ണം ഒട്ടിച്ചുവെക്കുകയായിരുന്നു. സ്വര്‍ണ തകിടുകളില്‍ പൊതിഞ്ഞ് കാര്‍ബണ്‍ പേപ്പര്‍ മുകളില്‍ ഒട്ടിച്ചാണ് ഫയല്‍ തയാറാക്കിയിരുന്നത്.

എക്‌സറേ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തില്‍ കാര്‍ബണ്‍ പേപ്പര്‍ ഒട്ടിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ ഇയാള്‍ ധരിച്ചിരുന്ന സോക്‌സിനകത്തു നിന്നും അഞ്ചു സ്വര്‍ണ ചെയിനുകളും കണ്ടെടുത്തു. തങ്കത്തില്‍ നിര്‍മിച്ചവയായിരുന്നു പിടികൂടിയ ആഭരണങ്ങള്‍. പിടികൂടിയ സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ 27,12,3204 രൂപ വില വരും. വിമാനടിക്കറ്റും 20,000 രൂപയുമാണു തനിക്ക് നല്‍കിയതെന്നും ദുബായില്‍ വെച്ച് പരിചയപ്പെട്ട കൊടുവള്ളി സ്വദേശിയാണ് സ്വര്‍ണം തന്നയച്ചതെന്നും സുബൈര്‍ മൊഴി നല്‍കി.


കസ്റ്റംസ് അസി.കമ്മീഷണര്‍ രാജേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ പി.കെ.ഷാനവാസ്, വി.മുരളീധരന്‍, കെ.സുബ്രമഹ്ണ്യന്‍, എസ്.വി.മുഹമ്മദ് അഷ്‌റഫ്, ഇന്‍സ്‌പെക്ടര്‍മാരായ സന്ദീപ നൈനാന്‍, കപില്‍ ഗാര്‍ഗ്, ഹരിദാസ്, പി.വി.ഗോവിന്ദപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
offered Rs.20000 and flight ticket for bringing Gold through karipur in Carrier

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്