കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ സുഖംപ്രാപിച്ചതില്‍ റിബവൈറിന്‍ വാക്‌സിനു പങ്കുണ്ടോ..? ഉത്തരംകിട്ടാതെ അധികൃതര്‍

Google Oneindia Malayalam News

കോഴിക്കോട്: നിപ ബാധിച്ച രണ്ടു പേര്‍ സുഖംപ്രാപിച്ചത് റിബവൈറിന്‍ വാക്‌സിന്‍ കാരണമാണോയെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്ന് ആരോഗ്യവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍. വാക്‌സിന്‍ വഴിയാണോ സ്വാഭാവിക രോഗപ്രതിരോധ ശേഷി ആര്‍ജിച്ചാണോ അവര്‍ ആരോഗ്യം വീണ്ടെടുത്തതെന്നത് കുഴക്കുന്ന ചോദ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിപയ്ക്കുള്ള പുതിയ വാക്‌സിന്‍ ഓസ്‌ട്രേലയിയില്‍നിന്ന് എത്തിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റുമാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. അതുപ്രകാരം ഐസിഎംആര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് മരുന്ന് കൈകാര്യം ചെയ്യാന്‍ അനുമതിയുള്ളത്. ഐസിഎംആര്‍ പ്രതിനിധി തിങ്കളാഴ്ച കോഴിക്കോട്ടെത്തും. ഏതായാലും നിലവില്‍ നിപ കേസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ മരുന്ന് ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

news

നിപ ബാധിതരുടെ നിരീക്ഷണപ്പട്ടികയുടെ വലിപ്പം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. എങ്കിലും ജാഗ്രത തുടരുമെന്നും അവര്‍ പറഞ്ഞു. നിപ സ്ഥിരീകരിച്ചിരുന്ന 18 പേരില്‍ 16 പേര്‍ മരിച്ചു. സാബിത്ത് മരിക്കുമ്പോള്‍ നിപ സംശയം ഇല്ലാതിരുന്നതിനാല്‍ പരിശോധിച്ചില്ല.അവശേഷിക്കുന്ന രണ്ടു പേര്‍ സുഖംപ്രാപിച്ചു വരുകയാണ്. അതിനാല്‍ ഇപ്പോള്‍ നിപ ബാധിതര്‍ ഇല്ല. അതേസമയം ആദ്യം രോഗം ബാധിച്ചവരുമായി സമ്പര്‍ക്കമുള്ളവര്‍ ഇനിയുമേറെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അവരെക്കൂടി നിരീക്ഷിക്കേണ്ടിവരും. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കാര്യങ്ങള്‍ ആശ്വാസകരമാണെന്നും അവര്‍ പറഞ്ഞു.
English summary
Officers doesnt know whether nipah is curing due to ribavirin vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X