ഓഖി കൊടുങ്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: രമേശ് ചെന്നിത്തല

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ നാശം വിതച്ച ഓഖി കൊടുങ്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കേരളത്തിലും ലക്ഷദ്വീപിലുമുണ്ടായ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം അവതാളത്തിലാണ്. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ദുരിതാശ്വാസ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

rc

വീഴ്ച്ചകള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നില്ലെന്ന പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്.

ആലപ്പുഴ, കാട്ടൂര്‍, നല്ലാളിക്കല്‍, കോഴിക്കോട്, എന്നിവിടങ്ങളില്‍ രൂക്ഷമായ കടലാക്രമണം നടക്കുകയാണ്. കടല്‍ ക്ഷോഭം തടയുന്നതിനായി കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള പരിഹാരം ആവശ്യമാണ്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ആവശ്യമായ തുക ചെലവഴിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു

English summary
okhi cyclone trajedy should declare as national trajedy. will write letter regarding this matter to prime minister says opposition leader ramesh chennithala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്