ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം: കുമ്മനം രാജശേഖരന്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്. ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രി അത് തുറന്ന് സമ്മതിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് കുമ്മനം രാജശേഖരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

എന്തുകൊണ്ട് പിണറായിയെ ജനം തല്ലാൻ പോയി? എന്തുകൊണ്ട് നിർമല സീതാരാമന് കയ്യടിച്ചു? ഇത് മാത്രമാണ് കാര്യം!

നിരവധി ആളുകളുടെ ജീവനാണ് മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള ദുരന്തനിവാരണ അതോറിറ്റി വരുത്തിയ വീഴ്ച മൂലം നഷ്ടമായത്. സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന ലത്തീന്‍ കത്തോലിക്ക സഭയുടെ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമാണെന്നും, മുഖ്യമന്ത്രി എനിയെങ്കിലും അത് അംഗീകരിക്കണമെന്ന് കുമ്മനം പറഞ്ഞു.

kummanam

ദുരന്തം നടന്നിട്ട് 6 ദിവസം പിന്നിട്ടിട്ടും എത്ര പേരെ കാണാതായെന്നോ അവര്‍ എവിടെയുണ്ടെന്നോ പറയാന്‍ പോലും കഴിയാത്ത അതോറിറ്റിയാണ് കേരളത്തിലുള്ളത്. അത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും കുമ്മനം പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ഒന്നിലധികം തവണ മുന്നറിയിപ്പ് നല്‍കിയെന്ന് ഇതിനോടകം തെളിഞ്ഞ കാര്യമാണ്. മുന്നറിയിപ്പ് അവഗണിച്ച അതോറിറ്റിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

എംപി വീരേന്ദ്രകുമാറിനെ ജെഡിയു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

നിരപരാധികളുടെ ജീവന്‍ വച്ച് പന്താടിയ മുഖ്യമന്ത്രിക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം ഏകോപിപ്പിക്കുന്നതില്‍ പരാജയയമാണെന്ന് സ്വന്തം പാര്‍ട്ടി കണ്ടെത്തിയ നിലയ്ക്ക് റവന്യും വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും രാജിവെക്കണമെന്ന് കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
bjp state president kummanam rajashekarans post against chief minister on okhi cyclone trajedy rescue matter. kummanam says chief minister failed in handling trajedy rescue operations. so cm should say sorry to people says kummanam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്