കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗത്തറ സംരക്ഷിച്ചതിന് വൃദ്ധരായ മുസ്ലീം ദന്പതിമാര്‍ക്ക് ഊരുവിലക്ക്, സംഭവം പെരുന്പാവൂരില്‍, വീഡിയോ

Google Oneindia Malayalam News

പെരുമ്പാവൂര്‍: പാരമ്പര്യമായി കിട്ടിയ പുരയിടത്തിലെ നാഗത്തറ ഇന്നും സംരക്ഷിയ്ക്കുകയും പൂജ നടത്തുകയും ചെയ്യുന്ന വൃദ്ധരായ മുസ്ലീം ദമ്പതികളുടെ കഥ വിവിധ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞതാണ്. എന്നാല്‍ സര്‍പ്പത്തറ നിലനിര്‍ത്തുന്നതിന്റെ പേരില്‍ മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക് ഉള്‍പ്പടെയുള്ള നടപടികള്‍ക്ക് ഇരയാവുന്ന ദമ്പതിമാരുടെ ദുരിത കഥയാണ് മാധ്യമങ്ങളിലൂടെ വീണ്ടും പുറത്ത് വരുന്നത്.

പെരുമ്പാവൂര്‍ സ്വദേശികളായ അബൂബക്കറും ഭാര്യ ആസിയയുമാണ് പാരമ്പര്യമായി തങ്ങള്‍ക്ക് ലഭിച്ച 28 സെന്റിലെ സര്‍പ്പത്തറ ഇന്നും സംരക്ഷിയ്ക്കുന്നത്. ഇതിന്റെ പേരില്‍ മഹല്ല് കമ്മിറ്റി ഇരുവര്‍ക്കും ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി ചുറ്റുവട്ടത്തുള്ളവര്‍ പോലും ഇവരോട് സംസാരിയ്ക്കാറില്ല. ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് ഇവര്‍.

Muslim

ഉറച്ച മതവിശ്വാസിയായ അബൂബക്കറിന് നാട്ടിലെ പള്ളിയില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയാണ്. വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ കീലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്നും വേണം വാങ്ങാന്‍. പലതവണ സര്‍പ്പത്തറ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. പക്ഷേ അവരെപ്പോലും അത്ഭുതപ്പെടുത്തി അബൂബക്കര്‍ നാഗത്തറ വീണ്ടും പടുത്തുയര്‍ത്തിക്കൊണ്ടേയിരുന്നു. ഹാലിളകിയ മഹല്ല് കമ്മറ്റി കുടുംബത്തെ പരസ്യമായി ആക്ഷേപിച്ചു.

എന്നാല്‍ കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇസ്ലാംമതവിശ്വാസത്തിനെതിരെ ജീവിയ്ക്കുന്നത് കൊണ്ട് ഉപദേശിയ്ക്കുക മാത്രമാണ് ചെയ്തതെന്നും മഹല്ല് കമ്മിറ്റി പ്രസിഡന്റെ സിറാജ് പറയുന്നു. പക്ഷേ സമൂഹത്തില്‍ നിന്നും ഊരുവിലക്ക് ഉള്‍പ്പടെ നേരിടുമ്പോഴും നാഗത്തറയെ സംരക്ഷിയ്ക്കുന്നത് സംബന്ധിച്ച അബൂബക്കറിന്റേയും ആസിയയുടേയും തീരുമാനത്തിന് തെല്ലും മാറ്റമില്ല.

English summary
Old Couples ostracised by Mosque Committee in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X