പളളിയിലേക്കുള്ള കാല്‍നട യാത്രയില്‍ സീബ്രാലൈന്‍ മുറിച്ചുകടക്കുമ്പോള്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പളളിയിലേക്കുള്ള കാല്‍നട യാത്രക്കിടയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികന്‍ ലോറിയിടിച്ച് മരിച്ചു. കൊണ്ടോട്ടി കൊടിമരം മധുവായി മൊയ്തു(80) ആണ് മരിച്ചത്. കോഴിക്കോട്-പാലക്കാട് ദേശീയ പാതി 213 കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് അപകടം.

വെളളിയാഴ്ച ജുമഅ നമസ്‌കാരത്തിനായി പളളിയിലേക്ക് പോകുകയായിരുന്ന മൊയ്തു സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ മലപ്പുറം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

moidu

മരിച്ച കൊണ്ടോട്ടി കൊടിമരം മധുവായി മൊയ്തു(80).

ഉടന്‍ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരിച്ചു. കൊണ്ടോട്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ.ആമിന. മക്കള്‍: അലിഅശ്‌റഫ്, യൂനുസ്, മുനീര്‍, സഫിയ, സുബൈദ. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, അബ്ദുറഹിമാന്‍, ഫാത്തിമ, ആയിഷാബി, അസ്മാബി.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
old man died while crossing road through zebracrossing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്