• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബാർക്കോഴക്കേസ് കുത്തിപ്പൊക്കുന്നത് രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാൻ, സർക്കാരിനെതിരെ ഉമ്മൻചാണ്ടി

തിരുവനന്തപുരം: നിയമപരമായി നിലനില്ക്കില്ലെന്ന് അറിഞ്ഞു കൊണ്ടാണ് ബാര്‍ കോഴക്കേസ് വീണ്ടും സര്‍ക്കാര്‍ കുത്തിപ്പൊക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുളളവർക്കെതിരെ ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയുടെ വിമർശനം. അഞ്ചുവര്‍ഷം സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനില്‍പ്പിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കില്‍ നേരത്തെ കേസ് എടുക്കുമായിരുന്നു.

പിജെ ജോസഫ് പെരുവഴിയിൽ, പാർട്ടിയില്ല; തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രർ, അന്തം വിട്ട് യുഡിഎഫ്

സ്വര്‍ണക്കടത്തുകേസിലും സര്‍ക്കാര്‍ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാര്‍ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണിത് എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബാര്‍ കോഴക്കേസ് നിലവില്‍ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കില്‍ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കില്‍ കോടതിയുടെ അനുമതിയോടെ ആകാം.

എന്നാല്‍, പഴയ ആരോപണങ്ങള്‍ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോള്‍ പരാതിക്കാരന്‍ ചെയ്തത്. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്കാനാവില്ല. യുഡിഎഫ് സര്‍ക്കാരിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും കാലത്ത് സത്യസന്ധരായ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷിച്ചാണ് കേസ് നിലനില്ക്കില്ലെന്നു കണ്ടെത്തിയത്. ഭരണം മാറിയശേഷം നടത്തിയ അന്വേഷണത്തിലും പുതുതായൊന്നും കണ്ടെത്തിയില്ല. രണ്ടു റിപ്പോര്‍ട്ടുകളും വിജിലന്‍സ് കോടതിയുടെ മുമ്പിലുണ്ട്.

അടുപ്പിക്കാതെ തമിഴകം, മിഷൻ തമിഴ്നാടുമായി അമിത് ഷാ, ചെന്നൈയിലെത്തും മുൻപേ തമിഴ്നാട്ടിൽ ട്വിസ്റ്റ്

ബാര്‍ കോഴക്കേസ് അന്വേഷിച്ച് വിചാരണ കോടതിക്ക് റിപ്പോര്‍ട്ട് നല്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അന്വേഷണം സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ പരാതിക്കാരന്‍ വിചാരണക്കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നേരത്തെ ലോകായുക്തയും ബാര്‍ കോഴക്കേസ് തള്ളിയിരുന്നു. സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ കേസെടുത്ത് അടുത്ത സര്‍ക്കാരിന്റെ തലയില്‍ വയ്ക്കാനാണ് നീക്കം. നിയമ വിരുദ്ധമായതിനാല്‍ അടുത്ത സര്‍ക്കാരിന് ഒന്നും ചെയ്യാനാകാതെ വരും. അപ്പോള്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രചാരണം നടത്തുകയാണ് ലക്ഷ്യം എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

പാർവ്വതിക്ക് വേണ്ടി അമ്മയിൽ ശബ്ദമുയർത്തി ബാബുരാജ്, എതിർത്ത് ഭൂരിപക്ഷം, മോഹൻലാലിന്റെ നിലപാടിങ്ങനെ

രാഷ്ട്രീയത്തിലെ ശത്രുത മറന്നു, പ്രിയ ജോകുട്ടനെ അവസാനമായി കാണാൻ ജോസഫിന്റെ വീട്ടിൽ ജോസെത്തി

English summary
Ommen Chandy slams state government in Bar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X