വീണ്ടുമൊരു പൊന്നോണക്കാലം; അറിയാം ചരിത്രവും പ്രധാന്യവും, ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ മലയാളികള്‍
കൊവിഡ് കാലത്ത് വീണ്ടുമൊരു ഓണം കൂടി കടന്നുവരികയാണ്. കേരളത്തിലായാലും മറുനാട്ടിലായാലും മലയാളികള്‍ക്ക് ഓണം എന്നും പ്രിയപ്പെട്ടതാണ്. കുഞ്ഞ് പൂക്കളവും ഇലയിട്ട് വിളമ്പാത്ത സദ്യയുമില്ലാത്ത ഒരോണക്കാലവും മലയാളിയെക്കടന്ന് പോകില്ലെന്ന് തന്ന ചുരുക്കം. പണ്ട് കാലങ്ങളില്‍ കൂട്ടുകുടുംബങ്ങളില്‍ ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്ന ഓണം പിന്നീട് അണുകുടുംബങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഓണവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും കേരളീയര്‍ക്ക് ഓണം വിളവെടുപ്പ് ഉത്സവുമായും വ്യാപാരവുമായുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണ്. കേരളം സന്ദര്‍ശിക്കുന്ന മഹാബലിയുടെ ഓര്‍മ്മയായിട്ടാണ് കേരളം ഓണം ആഘോഷിക്കുന്നത്. ഈ വര്‍ഷം ആഗസ്റ്റ് 21ന് ആണ് കേരളം തിരുവോണം ആഘോഷിക്കുന്നത്.

ഓണത്തിന് പിന്നില്‍ പറയപ്പെടുന്ന പ്രധാന ഐതീഹ്യം ഇങ്ങനെയാണ്, വാമന രൂപത്തിലെത്തിയ മഹാവിഷ്ണു മഹാബലിയോട് മൂന്നടി മണ്ണ് ചോദിച്ചു. മൂന്നടി മണ്ണ് അളന്നെടുക്കാന്‍ മഹാബലി അനുവാദം നല്‍കിയതോടെ വാമന്‍ വിശ്വരൂപം കൈക്കൊണ്ട് രണ്ട് പാദങ്ങള്‍ കൊണ്ട് മൂന്ന് ലോകവും അളന്നെടുക്കുകയായിരുന്നു. മൂന്നാമത്തെ അടി മണ്ണിനായി കാല് എവിടെ വയ്ക്കുമെന്ന് ചോദിച്ചതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതിരുന്ന മഹാബലി മൂന്നാമത്തെ കാലുവയ്ക്കുന്നതിനായി തന്റെ ശിരസ് കുനിച്ച് കൊടുക്കുകയായിരുന്നു.

വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുന്നതിനായി രാജ്യം സന്ദര്‍ശിക്കുന്നതിനായി വാമനനോട് അനുവാദം ചോദിച്ചു. മഹാബലിയുടെ ആവശ്യം വാമനന് അംഗീകരിക്കുകയും ചെയ്തു. ഇതോടെ മഹാബലി വര്‍ഷം തോറും പ്രജകളെ സന്ദര്‍ശിക്കാനെത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് ഓണത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യാപകമായി പ്രചരിക്കുന്ന ഐതിഹ്യം.

വിഷുവിന് കൈനീട്ടം കൊടുക്കുന്നത് പോലെ, ഓണത്തിന് കോടി വസ്ത്രമാണ് കുടുംബനാഥന് ഇളമുറക്കാര്‍ക്ക് നല്‍കുന്നത്. എല്ലാ വീടുകളിലും ഗൃഹനാഥനാണ് ഓണക്കോടി സമ്മാനിക്കുക. കൂടാതെ ഓണ ദിവസം ആചരിച്ചിരുന്ന മറ്റൊരു ആചാരമാണ് കാരണവര്‍ക്ക് കൊടുക്കല്‍. ഓണം ആഘോഷിക്കാന്‍ എത്ര വലിയ സദ്യ ഉണ്ടാക്കിയാലും മണ്മറഞ്ഞുപോയ ഗുരുകാരണവന്മാരെ അനുസ്മരിച്ച് അവരെ ആരാധിക്കുന്ന രീതിയാണിത്.

എല്ലാ വര്‍ഷവും കേരളം ഓണം ആഘോഷിക്കുമ്പോള്‍ നമുക്ക് ആവശ്യമായ പച്ചക്കറികളും പൂക്കളും എത്തിക്കുന്നത് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നാണ്. ഉത്രാട ചന്തയ്ക്കുള്ള പച്ചക്കറികള്‍ കേരളത്തിലേക്ക് കയറ്റിവിട്ടതിന്റെ സന്തോഷത്തിലാണ് തമിഴ്നാട്ടിലെ ഓരോ കര്‍ഷകരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളോളം ഉത്രാടത്തിന് വേണ്ടിയുള്ള പച്ചക്കറികളുടെ വിളവെടുപ്പിലായിരുന്നു തമിഴ്നാട്ടിലെ കര്‍ഷകര്‍.

അത്തം മുതല്‍ ഇങ്ങോട്ടുള്ള പത്ത് ദിവസവും കേരളത്തില്‍ പൂവിന് വലിയ മാര്‍ക്കറ്റായിരുന്നു. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയില്‍ നിന്നാണ് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലേക്ക് പൂവുകള്‍ എത്തുന്നത്. ഉത്രാടം, തിരുവോണം നാളുകളില്‍ പൂവിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ജമന്തി, ട്യൂബ് റോസ്, അരളി, വാമല്ലി, കോഴിവാലന്‍, പിച്ചി, മുല്ല എന്നിവയ്ക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ്. കഴിഞ്ഞ ഓണക്കാലം കൊവിഡിനെ തുടര്‍ന്ന് പൂ വ്യാപാരികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇത്തവണ പ്രതിസന്ധിക്ക് അല്‍പ്പം അയവ് വന്നിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications