തിരുവോണം ബമ്പര്‍ ജേതാവ് നെട്ടൂരില്‍: 25 കോടിയുടെ ലോട്ടറി ടിക്കറ്റ് സുഹൃത്തിനെ കാണിച്ചു
തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ഭാഗ്യവാനെ തേടുകയാണ് കേരളം ഒന്നാകെ. എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്‍റായ ലിജീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. എന്നാല്‍ ആർക്കാണ് 25 കോടി അടിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനായി കടയിലെ സി സി ടി വി അടക്കം പരിശോധിച്ചിരുന്നു.
എം ടി ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ലതീഷ് ടിക്കറ്റ് എടുത്തത്. ടിക്കറ്റ് വിറ്റ ലതീഷിന് കമ്മീഷന്‍ ഇനത്തില്‍ രണ്ടരക്കോടി ലഭിക്കും. ലതീഷിന്റെ കടയില്‍ വിറ്റ ടിക്കറ്റിന് അടുത്തിടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനവും അടിച്ചിരുന്നു.

തന്റെ കടയില്‍ നിന്നും ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാർ ആണെന്നും അതിനാല്‍ തന്നെ ഒന്നാം സമ്മാനം നെട്ടൂർ വിട്ടുപോകാന്‍ സാധ്യതയില്ലെന്നും ലതീഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓണം ബംപർ അടിച്ചതോടെ ലതീഷിന്റെ കടയിലേക്ക് ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടാകുന്നത്.
25 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യവാന്‍ നെട്ടൂർ സ്വദേശിയെന്ന് സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സമ്മാനാർഹമായ ടിക്കറ്റിൻ്റെ ഉടമ, കടയുടമ ലിജീഷിൻ്റെ സുഹൃത്തിനെ ടിക്കറ്റ് കാണിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ കടയുടമയും തയ്യാറാകുന്നില്ല. മറ്റ് സൂചനകളോ, പേരോ അറിയില്ലെന്നും സമ്മാനർഹമ്മായ ടിക്കറ്റ് താൻ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ലിജീഷ് വ്യക്തമാക്കുന്നത്
പേര് വിവരങ്ങള്‍ ജനം അറിഞ്ഞാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പേടിച്ചാണ് ഭാഗ്യജേതാവ് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നാണ് സൂചന. 2023 ല്‍ ഓണം ബംപർ നേടിയ തിരുവനന്തപുരം സ്വദേശി അനൂപിനുണ്ടായ ബുദ്ധിമുട്ടുകളാണ് ഇതിന് ഉദാഹരണം. സഹായ ആവശ്യങ്ങളുമായി ജനം വീട്ടിലേക്ക് ഒഴുകി എത്തിയതോടെ അനൂപിന് താല്‍ക്കാലികമായി വീട് വിട്ട് പുറത്തേക്ക് മാറി നില്‍ക്കേണ്ടി വന്നു. ഇതിന് ശേഷമാണ് ലോട്ടറി വിജയികള്‍ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ മടിച്ച് തുടങ്ങിയത്. കഴിഞ്ഞ വർഷം കർണാട സ്വദേശിയായിരുന്നു ഭാഗ്യജേതാവ്.
ഇത്തവണ സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത് നറുക്കെടുപ്പിന് തലേ ദിവസമാണ്. നേരത്തെ 27 നറുക്കെടുക്കാന്‍ വെച്ചിരുന്ന ബംപർ ലോട്ടറി ഏജന്‍സികളുടെ അഭ്യർത്ഥനയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ജി എസ് ടിയിലെ അവ്യക്ത, മഴ തുടങ്ങിയവ മൂല ടിക്കറ്റുകള്‍ വിറ്റു തീരാത്തതിനെ തുടർന്നായിരുന്നു ഏജന്‍സികള്‍ നറുക്കെടുപ്പ് നീട്ടാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, തിരുവോണം ബംപറില്‍ ശരിക്കും ബംപർ അടിക്കുന്നത് കേന്ദ്ര സർക്കാറിനാണ്. ഓണം ബംബറിൽനിന്ന് മാത്രം കേന്ദ്ര സർക്കാരിന് ജിഎസ്‌ടിയിനത്തിൽ കിട്ടുര 82.5 കോടി രൂപയാണ്. ഒരു ടിക്കറ്റിൽ 109.38 രൂപയാണ് കേന്ദ്ര ജിഎസ്‌ടി. സമ്മാന തുകയുടെ 30 ശതമാനം ആദായനികുതിയും കേന്ദ്രം ഇൗടാക്കും. ഇതില്‍ സംസ്ഥാന സർക്കാറിന് യാതൊരു വിധ പങ്കുമില്ല.
ഒരു ടിക്കറ്റ് വിറ്റാൽ സംസ്ഥാന സർക്കാരിന് ലഭിക്കുക 302 രൂപയാണ്. 500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകൾ സംസ്ഥാന വ്യാപകമായി വിറ്റു. ഇതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് ആകെ 226.5 കോടി രൂപയാണ്. ഇതിൽനിന്ന് സമ്മാനത്തുകയുൾപ്പെടെ നൽകണം. പുറമെ ക്ഷേമനിധിബോർഡ്, കാരുണ്യ ചികിത്സാ പദ്ധതി, പരസ്യം, പ്രചാരണം എന്നിവയ്‌ക്കും തുക കണ്ടെത്തണം. ഏജന്റുമാർക്ക് ഡിസ്‌കൗണ്ട് 88 രൂപ നൽകുന്നുണ്ട്












Click it and Unblock the Notifications