ഓണം ബംബർ അടിച്ചു,കൈയ്യിൽ കിട്ടിയത് 12 കോടി; ബന്ധുക്കളും കൂട്ടുകാരും ശത്രുക്കളായി..ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
ഓണം ബംപറിന്റെ 25 കോടിയടിച്ച ഭാഗ്യശാലി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം. വയനാട്ടിലാണ് ഇത്തവണത്തെ ബംപർ അടിച്ചത്. സുത്താൻബത്തേരിയിലെ എൻജിആർ ലോട്ടറി കടയിൽ നിന്നും വിറ്റ TG434222 എന്ന നമ്പറിനാണ് സമ്മാനം. 25 കോടിക്കാരന്റെ ഭാഗ്യമോർത്ത് ഓരോ മലയാളിയും അസൂയപ്പെടുന്നുണ്ടാകും എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. നിന്ന നിൽപ്പിലല്ലേ കോടികൾ കൈവന്നത്. ഇനി അങ്ങോട്ട് ആഡംബരം ജീവിതം..ഇതായിരിക്കും പലരും കണക്ക് കൂട്ടുന്നത്.
എന്നാൽ ലോട്ടറിയടിച്ചവരുടെ ജീവിതം പിന്നീട് അങ്ങോട്ട് ആഡംബരം നിറഞ്ഞതായിരിക്കുമോ? അവർ ഈ കോടികൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്തിയിട്ടുണ്ടാകുമോ? 2021 ൽ ഓണം ബംപർ അടിച്ച മരട് സ്വദേശി ജയപാലന് പറയാനുള്ളത് ഇതാണ്. ഓട്ടോ ഡ്രൈവറാണ് ജയപാലൻ. ഫൈനൽ ന്യൂസ് എന്ന യുട്യൂബ് ചാനലിനോടാണ് തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ജയപാലൻ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'പഴയ തൊഴിൽ ഇപ്പോഴും കൂടെയുണ്ട്. മാറ്റത്തിന് സമയം ആയിട്ടില്ല. പൈസയൊക്കെ ഡപ്പോസിറ്റ് ഇട്ടിരിക്കുകയാണ് , കുറച്ച് സ്ഥലവും വാങ്ങിയിട്ടുണ്ട്. പൈസ തിരിച്ചുവന്നിട്ടില്ല. തിരികെ വരുമ്പോൾ മാറ്റാം പ്രതീക്ഷിക്കാം. തിരുവോണം ബംപർ അടിച്ചതിന് ശേഷവും മുൻപും വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. അടിച്ച് പൊളിച്ച് ജീവിക്കാൻ തോന്നിയിട്ടില്ല. മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ഒരാൾ ഇലക്ട്രീഷ്യൻ ആണ്. രണ്ടാമത്തെയാൾ എംബിബിഎസിന് പഠിക്കുകയാണ്. ഭാര്യക്ക് ഹോമിയോ കോളേജിൽ ജോലിയുണ്ട്. വിരമിച്ചു. ലോട്ടറിയടിച്ച് എല്ലാ നികുതിയും കഴിച്ച് ആറിൽ താഴെ കോടിയാണ് ലഭിച്ചത്.
ലോട്ടറി അടിച്ചത് ആരോടും ആദ്യം പറഞ്ഞിരുന്നില്ല. പിറ്റേന്നാണ് പറഞ്ഞത്. അതിനിടയിൽ വയനാട് പനമരത്താണ് ലോട്ടറി അടിച്ചതെന്നൊക്കെ വന്നു. അതൊന്നും കാര്യമാക്കിയില്ല. അപ്പോഴേക്കും ടിക്കറ്റ് ബാങ്കിൽ ഞാൻ ഏൽപ്പിച്ചിരുന്നു. ലോട്ടറി അടിച്ചപ്പോൾ ടെൻഷൻ ഉണ്ടായിരുന്നില്ല. പക്ഷെ അതിന് ശേഷം പലരും സഹായങ്ങൾ അഭ്യർത്ഥിച്ച് വന്നു. അതിനിടയിൽ ഒരു ഭീഷണിക്കത്തും വന്നു. മലബാർ മേഖലയിൽ നിന്നായിരുന്നു. കോഴിക്കോടൻ ഭാഷയിൽ. അവർ പറഞ്ഞത് 65 ലക്ഷം തന്നില്ലെങ്കിൽ കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കി കളയുമെന്നാണ്. അന്ന് പോലീസിൽ പരാതി നൽകിയിരുന്നു.
ഞാൻ ആദ്യം നിന്നിട്ട് വേണ്ടേ ബന്ധുക്കളേയും സുഹൃത്തുക്കളേയും സഹായിക്കാൻ പറ്റുമായിരുന്നുള്ളൂ. ഇപ്പോൾ കൂട്ടുകാരും നാട്ടുകാരും വീട്ടുകാരുമെല്ലാം ശത്രുക്കളാണ്. കൊടുത്തവർക്ക് ഇതൊന്നും പോരെന്ന പരിഭവമാണ്. വെറുതെ കിട്ടിയ കാശല്ലേയെന്നൊക്കെയാണ് ചോദ്യം. ഇതൊന്നും കേൾക്കുമ്പോൾ സങ്കടമൊന്നും തോന്നാറില്ല. ദാരിദ്ര്യത്തിൽ ആയിരുന്നപ്പോൾ ആരും സഹായിച്ചില്ല. സ്ഥലം ജപ്തി ചെയ്ത് പോയപ്പോഴും സഹായിക്കാൻ ആരും ഉണ്ടായില്ല.
വാടക വണ്ടിയാണ് ഞാൻ ഓടിച്ചിരുന്നത്. 2006 ലാണ് ഞാൻ ആദ്യമായി വാഹനം വാങ്ങിയത്. മക്കളെ രണ്ട് പേരേയും ഞാൻ ഇംഗ്ലീഷ് മീഡിയത്തിൽ വീട്ടാണ് പഠിപ്പിച്ചത്. അവർക്ക് വിദ്യാഭ്യാസം നൽകിയതാണ് എന്റെ വിജയം. ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിച്ചപ്പോൾ എല്ലാവർക്കും പരിഹാസമായിരുന്നു. എനിക്ക് 35 ാം ദിവസം പൈസ വന്നു. അതൊന്നും ആർക്കും അറിയില്ലായിരുന്നു. അതൊക്കെ മക്കൾക്ക് വീതിച്ച് കൊടുത്തു. കുറച്ച് എഫ്ഡിയിട്ടും കുറച്ച് സ്ഥലങ്ങൾ വാങ്ങി. അഞ്ച് വർഷത്തേക്കാണ് എഫ്ഡിയട്ടത്. 26 ലെ ഇനി പൈസ കിട്ടൂ. കടം വാങ്ങിയിട്ട് അടിച്ച് പൊളിക്കേണ്ട കാര്യമില്ലല്ലോ. എഫ്ഡി ലഭിച്ചാൽ വലിയ സ്വപ്നങ്ങളൊന്നുമില്ല. മക്കളും മക്കളുടെ തലമുറയും നന്നായി ജീവിക്കണം എന്നാണ് ആഗ്രഹം.
ലോട്ടറി അടിച്ചാൽ മറച്ചുവെക്കാനാകില്ല. ആളുകൾ ചിന്തിക്കുന്നത് നമ്മുക്ക് വെറുതെ കിട്ടിയതല്ലേ, മറ്റുള്ളവരെ സഹായിച്ചാൽ എന്താണെന്നാണ്. ലോട്ടറി അടിക്കുന്നവരോട് പറയാനുള്ളത് കുറച്ച് പണം രണ്ട് വർഷത്തേക്കെങ്കിലും എഫ്ഡി ഇടുവ. അസുഖമുള്ളവരെയൊക്കെ ചെറുതായി സഹായിക്കുക. ആലോചിച്ച് തൊഴിൽ മാർഗം കണ്ടെത്തുക. ബംപർ അടിച്ചെന്ന് കരുതി പണം ഓവറായി ചെലവഴിക്കാതിരിക്കുക.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications