കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലില്‍ ജയില്‍ ചാടി പോലീസിന്റെ വെടിയേറ്റ് മരിച്ച തീവ്രവാദിക്ക് കേരള ബന്ധം... വാഗമണ്‍ കേസ് പ്രതി

വാഗമണ്‍ സിമി ക്യാന്പ് കേസിലെ 31-ാം പ്രതി ഗുഡ്ഡു എന്ന് അറിയപ്പെടുന്ന മെഹബൂബ് ആണ് കൊല്ലപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരില്‍ ഒരാള്‍

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ ചാടിയതിന് ശേഷം പോലീസുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട സിമി തീവ്രവാദികളില്‍ ഒരാള്‍ക്ക് കേരളവുമായും ബന്ധം. വാഗമണ്‍ സിമി ക്യാമ്പ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.

വാഗമണ്‍ സിമി ക്യാമ്പ് കേസിലെ 31 -ാം പ്രതിയായ ഗുഡ്ഡു എന്നറിയപ്പെടുന്ന മെഹബൂബ് മാലിക്ക് ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മറ്റ് സിമി ഭീകരരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് പുറത്ത് വിടുന്നതേയുള്ളൂ.

SIMI

ഒക്ടോബര്‍ 31 ന് പുലര്‍ച്ചെ ആയിരുന്നു ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തി എട്ട് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയത്. ഭോപ്പാലിനടുത്തുള്ള ഈന്ദ് ഖേദി ഗ്രാമത്തില്‍ വച്ച് പോലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

2007 ഡിംസബറില്‍ ആണ് വാഗമണ്‍ സിമി ക്യാമ്പ് നടന്നത്. ഇവിടെ ആയുധ പരിശീലനവും നടന്നു എന്നാണ് പറയുന്നത്. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയാണ് അന്വേഷിച്ചത്. 2016 ജനുവരിയില്‍ എന്‍ഐഎ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

English summary
One among the 8 SIMI terrorists killed in Bhopal was Wagmon SIMI case accused.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X