Get Updates
Get notified of breaking news, exclusive insights, and must-see stories!

നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവിന് രണ്ടംഗ സംഘത്തിന്റെ ക്രൂര മര്‍ദനം; മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊതുജനമധ്യത്തില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ബൈക്കിലെത്തി യുവാവിനെ ആക്രമിച്ച രണ്ടംഗ സംഘത്തിലെ മുഖ്യന്‍ അനന്തുവാണ് അറസ്റ്റിലായിരിക്കുന്നത്. ആറ്റിങ്ങല്‍ സിഐയെുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സൈപ്തംബര്‍ 13നാണ് ആക്രമണം ഉണ്ടായത്. ചിറയിന്‍കീഴിലെ മുടപുരം എസ്എന്‍ ജംഗ്ഷനില്‍ സുധീര്‍ എന്ന യുവാവിനെയണ് ബൈക്കിലെത്തിയ അനന്തുവും മറ്റൊരു പ്രതിയായ ശ്രീക്കുട്ടനും ചേര്‍ന്ന് മര്‍ദിച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ആക്രമണം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മുഖ്യപ്രതി

മുഖ്യപ്രതി

സുധീറിനെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതി മുടപുരം എസ്എന്‍ ജംഗ്ഷന് സമീപം ഈച്ചരന്‍വിളാകത്ത് താമസിക്കുന്ന അനന്തുവാണ് പിടിയിലായത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന ശ്രീക്കുട്ടന്‍ ഒളിവിലാണ്. ആറ്റിങ്ങല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

സംഭവം ഈ മാസം 13ന്

സംഭവം ഈ മാസം 13ന്

ഈ മാസം 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറും പാചകത്തൊഴിലാളിയുമായ ആറ്റിങ്ങല്‍ മുടപുരം കൊച്ചാലുമൂട് ചാരുവിള വീട്ടില്‍ സുധീറിനാണ് മര്‍ദനമേറ്റത്.

മദ്യലഹരിയില്‍

മദ്യലഹരിയില്‍

13ന് വൈകുന്നേരം അഞ്ച് മണിയോടെ കനത്ത മഴയത്ത് മുടപുരം ജംഗ്ഷനില്‍ വച്ച് ബൈക്കിലെത്തിയ പ്രതികള്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് മര്‍ദനം. ആക്രമണം നടക്കുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു.

ബൈക്കിലിടിക്കാന്‍ ശ്രമം

ബൈക്കിലിടിക്കാന്‍ ശ്രമം

അനന്തുവും ശ്രീക്കുട്ടനും ബൈക്കില്‍ വട്ടമിട്ടു കറങ്ങുകയും മറ്റ് വാഹനങ്ങളെ ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ സഹൃത്തിനൊപ്പമെത്തിയ സുധീറിന്റെ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇത് സുധീര്‍ ചോദ്യം ചെയ്്തിരുന്നു.

വലിച്ചിറക്കി

വലിച്ചിറക്കി

പ്രകോപിതരായ യുവാക്കള്‍ സുധീറിനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയാണ് രംണ്ടംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.

നാട്ടുകാരോട് തട്ടിക്കയറി

നാട്ടുകാരോട് തട്ടിക്കയറി

സുധീറിനെ മര്‍ദിക്കുന്നത് തടയാനെത്തിയ നാട്ടുകാരെ സംഘം ഭീഷണിപ്പെടുത്തി. തലയ്ക്കം നെഞ്ചിനും പരുക്കേറ്റ് മൃതപ്രാണനായസുധീറിനെ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പണം നല്‍കി ഒത്തുതീര്‍പ്പാക്കി

പണം നല്‍കി ഒത്തുതീര്‍പ്പാക്കി

സംവത്തിനു പിന്നാലെ സുധീര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി എന്നാണ് വിവരം. പോലീസ് ആവശ്യപ്പെട്ടതിനനുസരിച്ച് സുധീര്‍ മൊഴി നല്‍കിയിരുന്നു.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+